കുംഭമേള ദുരന്തവും കർഷക ആത്മഹത്യയും സംബന്ധിച്ച പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയുടെ പ്രസ്താവനയെ ചൊല്ലി രാജ്യസഭയിൽ ബഹളം. ആയിരക്കണക്കിന് മരണമെന്ന ഖർഗെയുടെ പ്രസ്താവന ഗൗരവതരം എന്ന് പാർലമെൻററി കാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ചായിരുന്നു ഭരണപക്ഷ എം പി കിരൺ ചൗധരി നന്ദി പ്രമേയ ചർച്ചക്ക് തുടക്കമിട്ടത്.
മഹാ കുംഭമേളയി ൽ ഉണ്ടായ അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജല ി അർപ്പിച്ചുകൊണ്ടാണ് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ സംസാരിച്ചു തുടങ്ങിയത്. ആയിരക്കണക്കിന് മരണങ്ങൾ എന്ന് ഖർഗെ പറഞ്ഞതോടെ ഭരണപക്ഷം ശക്തമായ പ്രതിഷേധമുയർത്തി. മരണസംഖ്യ സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെന്നും കൃത്യമായ സംഖ്യ പറഞ്ഞാൽ പ്രസ്താവന പിൻവലിച്ച് മാപ്പു പറയാമെന്നും ഖര്‍ഗെ
കര്‍ഷകര്‍ആത്മഹത്യ സംബന്ധിച്ചും സമാന പ്രസ്താവന ഖർഗെ നടത്തി എന്നും നടപടിവേണമെന്നും പാർലമെൻററി കാര്യ മന്ത്രി കിരൺ റിജിജു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചയ്ക്ക് തുടക്കമിട്ട ഹരിയാനയിൽ നിന്നുള്ള ബിജെപി എംപി കിരൺ ചൗധരിയും മറ്റ് എംപിമാരും ആം ആദ്മി പാർട്ടിക്കെതിരെ അതിരൂക്ഷ വിമർശനമുന്നയിച്ചതും ഇരട്ട എൻജിൻ സർക്കാറിനായി ആഹ്വാനം നൽകിയതും ശക്തമായ പ്രതിഷേധത്തിനിടയാക്കി. കുംഭമേള അപകടത്തിൽ വിശദമായ ചർച്ച വേണമെന്ന ആവശ്യം രാവിലെ സഭാധ്യക്ഷൻ തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയിരുന്നു.