പത്രപ്രവർത്തന മികവിനുള്ള 2024ലെ ഇന്‍റര്‍നാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ ചാപ്റ്ററിന്‍റെ പുരസ്കാരം ഡൽഹിയിൽ വിതരണം ചെയ്തു. ദ് വീക്ക് ഫോട്ടോ എഡിറ്റർ ഭാനു പ്രകാശ് ചന്ദ്ര പുരസ്കാരം ഏറ്റുവാങ്ങി. ജനാധിപത്യം നിലനിൽക്കാൻ മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണെന്ന് അവാർഡ് സമ്മാനിച്ച സുപ്രീംകോടതി ജഡ്ജി അഭയ് എസ്.ഓക പറഞ്ഞു
യുക്രെയ്നിലെ യുദ്ധമേഖലയിലെ നേർക്കാഴ്ചകൾ ജനങ്ങൾക്കു മുൻപിൽ എത്തിച്ചതിനാണ് ഭാനുപ്രകാശ് ചന്ദ്രയ്ക്ക് പുരസ്കാരം. മാധ്യമ സ്വാതന്ത്രം ഉറപ്പാക്കൽ ജനാധിപത്യ രാജ്യത്തിന്‍റെ അനിവാര്യതയാണെന്ന് പുരസ്കാരം സമ്മാനിച്ചു കൊണ്ട് സുപ്രീംകോടതി ജഡ്ജി അഭയ് എസ്.ഓക പറഞ്ഞു.
മാധ്യമപ്രവർത്തനം വെല്ലുവിളി നേരിടുന്ന കാലമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി.ലോകുർ. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട വാർത്തകൾക്കുള്ള പ്രത്യേക പരാമർശത്തിന് അർഹരായ ദ് പ്രിന്‍റ്, വിജൈത സിങ്, ഗ്രീഷ്മ കുതാർ, അരുണഭ് സൈക്കിയ, തോറ അഗർവാല, അശുതോഷ് മിശ്ര എന്നിവർക്കും അവാർഡ് സമ്മാനിച്ചു. പിടിഐ എഡിറ്റർ ഇൻ ചീഫ് വിജയ് ജോഷിയും ദ് വീക്ക് ഡൽഹി റസിഡന്റ് എഡിറ്റർ ആർ.പ്രസന്നനും പങ്കെടുത്തു.