fire-ai-mage

പ്രതീകാത്മക ചിത്രം

TOPICS COVERED

ഭാര്യ മറ്റൊരാളെ വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന് കേട്ടപാടെ പൊലീസ് സ്റ്റേഷനു മുന്നിലെത്തി സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്. ഇരുവരും വിവാഹമോചിതരല്ല. ഭാര്യയെ പിരിയാന്‍ തനിക്ക് സമ്മതമല്ല എന്നാണ് യുവാവ് പറയുന്നത്.  മഹാരാഷ്ട്രയിലെ കോലാപുരിലാണ് സംഭവം.

ശേഖര്‍ ഗെയ്ഖ്‍‌വാദ് എന്ന യുവാവാണ് ശിവജി നഗര്‍ പൊലീസ് സ്റ്റേഷന്‍റെ മുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഭാര്യയ്ക്കും ഭാര്യ വീട്ടുകാര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് ശേഖര്‍ സ്റ്റേഷനിലെത്തിയത്. തനിക്ക് നീതിവേണം എന്നു പറഞ്ഞാണ് പൊലീസ് സ്റ്റേഷന്‍റെ വെളിയിലേക്കിറങ്ങിയ ശേഖര്‍ പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തിയത്.

സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരുടെ സമയോചിത ഇടപെടലാണ് ശേഖറിനെ രക്ഷിച്ചത്. ഇയാളുടെ ശരീരത്തില്‍ 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. കോലാപുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ശേഖര്‍ എന്ന് പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

A man from Maharashtra's Kolhapur attempted to set himself on fire in front of a police station as he was upset with his wife for getting married to someone else without getting a divorce from him. The incident occurred as Shekhar Gaikwad arrived at the Shivajinagar police station to file a complaint against his wife and her family following a dispute between the two parties.After pleading for justice, a distraught Gaikwad walked out of the station and poured petrol on himself and set himself alight.