wedding-cheating

പ്രതീകാത്മക ചിത്രം.

TOPICS COVERED

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയെ കൊലപ്പെടുത്തി നവവരന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സാദത്ത് ഗഞ്ച് സ്വദേശി പ്രദീപും ശിവാനി എന്ന യുവതിയും തമ്മിലുള്ള വിവാഹം. വധൂഗൃഹത്തില്‍ നടന്ന വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം ശനിയാഴ്ച ഉച്ചകഴിഞ്ഞ് വരന്‍റെ വീട്ടില്‍ റിസപ്ഷനുണ്ടായിരുന്നു.

ആഘോഷങ്ങള്‍ കഴിഞ്ഞ് രാത്രി വൈകിയാണ് ഇരുവരും മുറിയിലെത്തിയത്. പിറ്റേദിവസം രാവിലെ ഇരുവരും എഴുന്നേറ്റ് വരാത്തത് കണ്ട് വീട്ടിലുണ്ടായിരുന്നവര്‍ വാതിലില്‍ പലവട്ടം കൊട്ടിവിളിച്ചു. എന്നാല്‍  മറുപടിയുണ്ടായില്ല. വാതില്‍ തല്ലിപ്പൊളിച്ച് അകത്ത് കടന്നപ്പോള്‍ കണ്ടത് കട്ടിലില്‍ കിടക്കുന്ന ശിവാനിയുടെ മൃതദേഹമാണ്. സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് പ്രദീപിനെ കണ്ടെത്തിയത്. 

നവവധുവിനെ കൊന്ന് പ്രദീപ് ജീവനൊടുക്കി എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. 

ENGLISH SUMMARY:

A newly-wed man in Ayodhya died by suicide after allegedly strangling his wife to death hours after their wedding ceremony. Pradeep from the Saadat Ganj locality under Ayodhya Cantt police station limits married Shivani on Saturday. After the marriage party returned to the groom's house on Saturday afternoon, post-wedding rituals were performed through the day. The bride and the groom retired to their room late on Saturday night. After the couple didn't respond to repeated knocks on Sunday morning, the family members broke open the door and found Shivani's body on the bed, while Pradeep was found hanging from the ceiling fan.