ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബജ്രംഗ്ദളിന്റെ പ്രതിഷേധത്തിന് പിന്നാലെ നാഗ്പുരിൽ സംഘര്‍ഷം. ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സമാധാനത്തിന് നേതാക്കള്‍ ആഹ്വാനം ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തില്‍ പൊലീസിന് നേരെ കല്ലേറുണ്ടായി.
ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു. നിലവിൽ കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ബജ്റംഗ്ദൾ നേരത്തെ നാഗ്പുർ ജില്ലാ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. സംഭാജി നഗറിലെ ഔറംഗസേബിന്റെ സ്മാരകം പൊളിക്കണം എന്നാവശ്യപ്പെട്ട് വി.എച്ച്.പിയും ബജ്റംഗ്ദളും മഹാരാഷ്ട്രയിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്.