ചിത്രം; എക്സ്
പ്രണയം അംഗീകരിച്ച് ഭാര്യയെ കാമുകന് വിവാഹം ചെയ്തു നല്‍കി ഭര്‍ത്താവിന്‍റെ ത്യാഗം. ഉത്തര്‍പ്രദേശിലെ സാന്ത്കബീര്‍ നഗര്‍ സ്വദേശി ബബ്ലുവാണ് ഭാര്യ രാധികയെ കാമുകന് വിവാഹം ചെയ്തുകൊടുത്തത്.എട്ടുവര്‍ഷം ഒന്നിച്ചുകഴിഞ്ഞശേഷമാണ് ഇരുവരും പരിഞ്ഞത്. വിവാഹത്തിന് രണ്ട് കുഞ്ഞുങ്ങള്‍ സാക്ഷികളായി.
ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ബബ്ലു ഇരുവരെയും പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ഭാര്യയെ കാമുകന് നല്‍കാന്‍ ബബ്ലു തീരുമാനിച്ചത്. അതേസമയം കുഞ്ഞുങ്ങളെ താന്‍ സംരക്ഷിച്ചുകൊള്ളാമെന്നും ബബ്ലു പറഞ്ഞു. ഈ വിവരം ബന്ധുക്കളേയും നാട്ടുകാരേയും ബബ്ലു തന്നെയാണ് അറിയിച്ചത്.
ചിത്രം; എക്‌സ്
2017ലാണ് ബബ്ലുവും ഭാര്യ രാധികയും വിവാഹിതരായത്. കൂലിപ്പണിക്കാരനായ ബബ്ലു മിക്കവാറും ദിവസങ്ങള്‍ വീട്ടിലുണ്ടാവാറില്ല. ജോലിക്കായി പുറംസ്ഥലങ്ങളിലായിരിക്കും. ഈ സാഹചര്യങ്ങളിലാണ് രാധിക നാട്ടിലുള്ള മറ്റൊരു യുവാവുമായി പ്രണയത്തിലായത്. ഇരുവരും തമ്മിലുള്ള ബന്ധം ഏറെക്കാലമായി തുടങ്ങിയതാണെന്നും റിപ്പോര്‍ട്ടുണ്ട്. ഭര്‍ത്താവോ കാമുകനോ ആരുവേണമന്ന് തീരുമാനിക്കാന്‍ ബബ്ലു തന്നെയാണ് ഭാര്യയോട് നിര്‍ദേശിച്ചത്. കാമുകനെ തിരഞ്ഞെടുത്ത രാധികയെ അയാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കാനായി ബബ്ലു തീരുമാനിക്കുകയായിരുന്നു. ക്ഷേത്രത്തിലായിരുന്നു വിവാഹം. ബബ്ലു തന്നെയാണ് വിവാഹഹാരം ഇരുവര്‍ക്കും എടുത്തുനല്‍കിയത്.