കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ഐടി എന്‍ജിനീയറായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. കര്‍ണാടക സ്വദേശിനിയായ 33കാരിയെ 2021ലാണ് കാമുകന്‍ പീഡിപ്പിച്ചത് . തൊട്ടടുത്ത വര്‍ഷം ഇയാളുടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി.
കര്‍ണാടകയിലെ കലേപാഡല്‍ പൊലീസ് സ്റ്റേഷനില്‍ യുവതി തന്നെയാണ് പരാതി നല്‍കിയത്. കണ്ടിവാലി പൊലീസിനാണ് അന്വേഷണ ചുമതല. ആരോപണവിധേയരെ കണ്ടെത്തിയെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
കര്‍ണാടക സ്വദേശിനിയായ പെണ്‍കുട്ടി ഐടി എന്‍ജിനീയറായി പൂനെയില്‍ ജോലി ചെയ്യവേയാണ് സംഭവം. 2021ല്‍ ഫെയ്സ്ബുക്കിലൂടെയാണ് പെണ്‍കുട്ടിയും യുവാവും പരിചയപ്പെടുന്നത്. തുടര്‍ന്ന് ഓണ്‍ലൈനിലൂടെ ബന്ധം മുന്നോട്ടുപോകുന്നതിനിടെയാണ് കോവിഡ് ലോക്ക്ഡൗണ്‍. ഈ കാലത്ത് മുബൈയില്‍വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. തുടര്‍ന്ന് വിവാഹിതരാകാനും തീരുമാനിച്ചു.
യുവാവ് ക്ഷണിച്ചതനുസരിച്ച് മുബൈയില്‍ ഒരു പാര്‍ട്ടിയില്‍ യുവതി പങ്കെടുത്തു. അന്നുരാത്രി ലഹരി കലര്‍ത്തിയ പാനീയം നല്‍കി ഇയാള്‍ പീഡിപ്പിച്ചു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. പൊലീസില്‍ പരാതി നല്‍കരുതെന്ന് അഭ്യര്‍ഥിച്ച കാമുകന്‍ വിവാഹവാഗ്ദാനവും നല്‍കി. അതിനുശേഷം ഇരുവരും ഈ ബന്ധം തുടരുകയുംചെയ്തു.
ഇതിനിടെ ഒരു ദിവസം യുവാവിനെ കാണാനായി മുംബൈയിലെത്തിയ ശേഷം പുണൈയ്ക്ക് മടങ്ങുന്നതിനിടെയാണ് യുവതിയെ കാമുകന്‍റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തത്. വാഹനത്തില്‍ വച്ച് ഇയാളുടെ മൂന്നുസുഹൃത്തുക്കള്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. സംഭവം നടന്ന് മൂന്നുവര്‍ഷത്തോളം മാനസികമായി തകര്‍ന്ന പെണ്‍കുട്ടിയും കുടുംബവും ഒടുവില്‍ പരാതിനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു വെന്നും പൊലീസ് പറഞ്ഞു.