ഡല്‍ഹിയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ സംരക്ഷിക്കാന്‍ ബിജെപി സര്‍ക്കാര്‍. പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിച്ച് പശുക്കളെ പരിപാലിക്കാനാണ് നീക്കം. പശുസംരക്ഷണത്തിനായി നിയമനിര്‍മാണവും നടത്തും.
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വാഹനവ്യൂഹത്തെ ഹൈദർപൂർ മേല്‍പ്പാലത്തില്‍ അല്‍പ്പനേരം വഴിയില്‍ കിടത്തിയത് കന്നുകാലികളാണ്. അലഞ്ഞുതിരിയുന്ന പശുക്കളെ അഭയകേന്ദ്രത്തിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചാണ് മുഖ്യമന്ത്രി മേല്‍പ്പാലത്തില്‍നിന്ന് മടങ്ങിയത്.
രാജ്യതലസ്ഥാനത്ത് അലയുന്ന കണക്കില്ലാത്ത പശുക്കളടക്കമുള്ള കന്നുകാലികളെ സംരക്ഷിക്കാനാണ് പ്രത്യേക പദ്ധതിയൊരുങ്ങുന്നത്. കറവ വറ്റുന്ന പശുക്കളെ തെരുവില്‍ ഉപേക്ഷിക്കുന്ന പ്രവണത കൂടുന്നതായും പശുക്കളെ സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തുമെന്നും പ്രഖ്യാപിച്ച് നഗരവികസന മന്ത്രി ആശിഷ് സൂദ് രംഗത്തുവന്നു. ഡല്‍ഹിയില്‍ നൂറോളം കേന്ദ്രങ്ങള്‍ പശു സംരക്ഷണത്തിനായി സ്ഥാപിക്കുമെന്നാണ് വിവരം.