ഡൽഹിയിൽ എവിടെ നോക്കിയാലും ഇലവ് പൂക്കളുടെ ചുവപ്പാണ്. വേനലിന് സ്വാഗതമോതുന്ന രാജ്യതലസ്ഥാനത്തെ ഇലവു മരങ്ങൾ കാണാം. പ്രണയ സങ്കേതങ്ങളൊളിപ്പിച്ച ചരിത്രനഗരം ഇലവിനാൽ ചോന്നു.
ഇടിച്ചു കയറിവരുന്ന വേനലിൽ പൂത്ത് നിൽക്കുകയാണ് ഇലവ് മരങ്ങൾ. ബേഗാ ബീഗം പ്രിയതമൻ ഹുമയൂണിന് ഒരുക്കിയ ഉദ്യാന ശവകുടീരത്തിന് ചുറ്റിലും പൂത്ത് നിൽകുന്നു ഇലവുകൾ.. പ്രണയ ചോപ്പ്, ഇലവ് പൂക്കൾ ഓരോന്നും ഓർമ്മകളാണ്. മാല കോർത്തു കളിച്ച കുട്ടിക്കാലം... കൗമാരത്തിലെ പ്രണയവും പ്രണയ നഷ്ടവും. വറുതിക്കാലത്തെ ഒരുപിടി ചോറിന് ഒപ്പമുള്ള രുചി. പ്രായമായവർക്ക് മരുന്നിലെ കൂട്ട്. കാഴ്ച തട്ടി നിൽക്കുന്നത് ചുവപ്പിൽ ആണെങ്കിലും ഇടയ്ക്കിടെ ഓറഞ്ചും മഞ്ഞയും ഉണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രമുള്ള ഈ കാഴ്ച അവസാനിക്കാറായി.