പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ മധുരയിലെത്തിയ എംപിമാരോട് വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ വരുന്ന സാഹചര്യത്തിൽ ഡൽഹിയിലേയ്ക്ക് മടങ്ങാൻ സിപിഎം നേതൃത്വം നിർദേശം നൽകി. ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത് എതിർത്ത് വോട്ടു ചെയ്യാൻ ആവശ്യപ്പെട്ടതായി സിപിഎം പിബി കോഡിനേറ്റർ പറഞ്ഞു. ബിൽ ഒരു വിഭാഗത്തിന് എതിരാണെന്നും സാധ്യമായ എല്ലാവരെയും ഒപ്പം നിർത്തി ബില്ലിനെ എതിർക്കുമെന്നും കെ രാധാകൃഷ്ണൻ എംപി പ്രതികരിച്ചു.
പരിഷ്കരിച്ച വഖഫ് നിയമസഭേഗദതി ബില്‍ നാളെ ഉച്ചയ്ക്ക് 12 ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഇന്നുചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. എട്ടുമണിക്കൂര്‍ ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. 12 മണിക്കൂര്‍ ചര്‍ച്ചവേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്ന് കാര്യോപദേശക സമിതി യോഗത്തില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
സംയുക്ത പാര്‍ലമെന്‍ററി സമിതി നിര്‍ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബില്‍ ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവാണ് നാളെ ലോക്സഭയില്‍ അവതരിപ്പിക്കുക. 12 മണിക്കൂര്‍ ചര്‍ച്ചവേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും എട്ടുമണിക്കൂര്‍ ചര്‍ച്ചയാണ് അനുവദിച്ചത്. ആവശ്യമെങ്കില്‍ സമയം നീട്ടാമെന്ന് മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കാര്യോപദേശക സമിതി യോഗത്തില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. നാളെ ബില്‍ ലോക്സഭ കടന്നാല്‍ മറ്റന്നാള്‍ രാജ്യസഭയിലും അവതരിപ്പിച്ചേക്കും.