വിഡിയോയില്‍ നിന്നുള്ള ചിത്രം
മൊഹാലിയില്‍ മാളിന്റെ നാലാംനിലയില്‍ നിന്നുചാടി 17കാരന്‍ ജീവനൊടുക്കി. ഇന്നലെ രാവിലെ ഒമ്പതേകാലോടെയാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മാളിനു മുകളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദത്തോടെ രണ്ടുതവണ അഭിജീത് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും പിന്നാലെ അതിവേഗത്തില്‍ ഓടിവന്ന് താഴേക്ക് ചാടുന്നതുമാണ് വിഡിയോയിലുള്ളത്.
ഒമ്പതരയോടെയാണ് മാളില്‍ നിന്നും സംഭവമറിയിച്ച് പൊലീസിനു വിളി വന്നത്. അഞ്ച് മിനിറ്റിനുള്ളില്‍ പൊലീസെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അധികം താമസിയാതെ മരണപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മകന്‍ അങ്ങേയറ്റം സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് മരിച്ച അഭിജീതിന്റെ പിതാവ് പൊലീസിന് മൊഴി നല്‍കി.
മാനസിക സമ്മര്‍ദ്ദത്തിനു കാരണമെന്തെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ നിലവില്‍ ലഭിച്ചിട്ടില്ല. ഒരു ചേട്ടനും അനുജനും ഉള്‍പ്പടെ രണ്ടു സഹോദരങ്ങളാണ് അഭിജിതിനുള്ളത്. മാളിലെ ഫുഡ് കോര്‍ട്ടും മള്‍ട്ടിപ്ലക്സും രാവിലെ തന്നെ തുറന്നിരുന്നെന്നും ഒരു കുപ്പി വെള്ളം മാത്രമാണ് അഭിജീത് വാങ്ങിയതെന്നും മാള്‍ ജീവനക്കാര്‍ മൊഴി നല്‍കി.