TOPICS COVERED

അമ്യൂസ്മെന്‍റ് പാർക്കിലെ റോളർ കോസ്റ്ററിൽ നിന്ന് വീണ് യുവതി മരിച്ചു. സൗത്ത് വെസ്റ്റ് ദില്ലിയിലെ കപഷേരയ്ക്ക് സമീപമുള്ള ഫൺ ആൻഡ് ഫുഡ് വാട്ടർ പാർക്കിലാണ് സംഭവം. 24കാരിയായ പ്രിയങ്കയാണ് മരിച്ചത്. വിവാഹത്തിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് മരണം. പ്രതിശ്രുത വരൻ നിഖിലിനൊപ്പമാണ് പ്രിയങ്ക അമ്യൂസ്മെന്‍റ് പാർക്കിലെത്തിയത്. 

റോളർ കോസ്റ്റർ റൈഡിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് സ്റ്റാൻഡ് പൊട്ടിയാണ് പ്രിയങ്ക താഴെ വീണത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ വർഷമായിരുന്നു പ്രിയങ്കയും നിഖിലും തമ്മിലുള്ള വിവാഹ നിശ്ചയം. അടുത്ത വർഷം വിവാഹം നടത്താനായിരുന്നു തീരുമാനം. നോയിഡയിലെ ഒരു സ്വകാര്യ ടെലികോം കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു പ്രിയങ്ക. സ്വന്തം കുടുംബത്തിന്‍റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കിയ ശേഷം മതി വിവാഹമെന്ന് പ്രിയങ്ക തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തിൽ ഉൾപ്പെടെ പ്രിയങ്കയെ എല്ലാ കാര്യങ്ങളിലും നിഖിൽ പിന്തുണച്ചിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പ്രിയങ്കയുടെ മൃതദേഹം കുടുംബത്തിന് കൈമാറി. 

ENGLISH SUMMARY:

A tragic incident occurred at a theme park in South West Delhi, where 24-year-old Priyanka fell from a roller coaster ride and died. The incident took place at the Fun and Food Water Park, near Kapashera. Priyanka, who was just months away from her wedding, was accompanied by her fiancé, Nikhil, at the time of the accident. This untimely death has left the family and fiancé devastated as they were preparing for their upcoming wedding.