പ്രസാദം വാങ്ങാത്തതിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തര്‍ക്ക് മര്‍ദനം. ലഖ്നൗവിലെ ചന്ദ്രികാ ദേവി ക്ഷേത്രത്തില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ക്ഷേത്രത്തോടു ചേര്‍ന്നുള്ള വ്യാപാരസ്ഥാപനങ്ങള്‍ വഴി പ്രസാദം വില്‍ക്കുന്നണ്ട് . ഇത് വാങ്ങാന്‍ വിസമ്മതിച്ചവര്‍ക്കാണ് മര്‍ദനം
ക്ഷേത്രത്തില്‍ എത്തിയ ഏതാനും ഭക്തരുടെ പിന്നാലെ കൂടിയ വ്യാപാരികള്‍ പ്രസാദം വാങ്ങാനായി ഇവരെ നിര്‍ബന്ധിച്ചു. ഇവര്‍ ഇത് നിരസിച്ചതോടെ ക്ഷുഭിതരായ വ്യാപാരികള്‍ സ്ത്രീകളെ ഉള്‍പ്പെടെ ആക്രമിക്കുകയായിരുന്നു. ഇതോടെ ക്ഷേത്രപരിസരമാകെ ബഹളമയമായി. ബെല്‍റ്റ് ഉപയോഗിച്ച് ഭക്തരെ അടിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു.
മര്‍ദനമേറ്റ ഭക്തര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ഏതാനും പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.