ഇസ്രയേല്‍– ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യയ്ക്കാവുമെന്ന് പുതിയതായി ചുമതലയേറ്റ പലസ്തീന്‍ അംബാസഡര്‍ അബ്ദുള്ള അബു ഷാവേഷ് മനോരമ ന്യൂസിനോട്. ഇസ്രയേലുമായി ഇന്ത്യ അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ ആശങ്കയില്ല. ഇന്ത്യ പലസ്തീനുവേണ്ടി ഒട്ടേറെ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുന്നില്ലെന്നും അംബാസഡര്‍ പറഞ്ഞു.
ENGLISH SUMMARY:
India can play a mediatory role in ending the Israel-Hamas conflict, says Abdullah Abu Shawesh, the newly appointed Palestinian Ambassador, in an exclusive statement to Manorama News. He expressed no concern over India’s close ties with Israel, highlighting India’s continued support for Palestine. The ambassador also accused Israel of not honoring the ceasefire agreement.