ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട വിഡിയോയിൽ നിന്ന് (Photo: X/nytimes)

ഗാസയിലെ ടെൽ അൽ സുൽത്താനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ 15 പലസ്‌തീൻ രക്ഷാപ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഇസ്രയേൽ സൈന്യത്തിന്‍റെ വാദം പൊളിയുന്നു. കൊല്ലപ്പെട്ട ഒരു രക്ഷാപ്രവർത്തകന്റെ ഫോണില്‍ നിന്നും 6 മിനിറ്റ് 40 സെക്കൻഡ് ദൈര്‍ഖ്യമുള്ള വിഡിയോ കണ്ടെടുത്തതോടെയാണ് ഇസ്രയേൽ ക്രൂരത വെളിവായത്.  വൈദ്യസഹായ സംഘമാണെന്ന് ബോധ്യമായിട്ടും, ഇസ്രയേൽ സൈന്യം 

15 പലസ്‌തീൻ രക്ഷാപ്രവര്‍ത്തകരെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് 6 മിനിറ്റ് 40 സെക്കൻഡ് ദൈര്‍ഖ്യമുള്ള വിഡിയോ.  

പലസ്‌തീൻ റെഡ് ക്രസന്‍റ് സംഘടനയുടേതടക്കമുള്ള 15 പ്രവർത്തകരെയാണ് സൈന്യം ക്രൂരമായി കൊലപ്പെടുത്തിയത്. കുഴിച്ചിട്ട മൃതദേഹങ്ങൾ ഒരാഴ്ചയ്ക്കുശേഷമായിരുന്നു ലഭിച്ചത്. എമർജൻസി ലൈറ്റുകളോ സിഗ്നലുകളോ ഇല്ലാതെയാണ് പലസ്തീൻ ആംബുലൻസുകള്‍ സഞ്ചരിച്ചതെന്നും, ഇതുമൂലം ആംബുലന്‍സാണെന്ന് അറിയാതെ വെടിയുതിർത്തതാണെന്നുമായിരുന്നു ഇസ്രയേൽ സൈന്യത്തിന്‍റെ ആദ്യ അവകാശവാദം. ഈ വാദം ദുര്‍ബലമായതോടെയാണ്, ഹമാസ് നേതാക്കളാണ് ആംബുലൻസുകളിൽ ഉണ്ടായിരുന്നതെന്ന വാദവുമായി വീണ്ടും സൈന്യം എത്തിയത്. എന്നാൽ സിവിൽ ഡിഫൻസ് ടീമും പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയും  എമർജൻസി വാഹനത്തില്‍ ലൈറ്റുകൾ കത്തിച്ച് സാവധാനം പോകുന്നത് 6 മിനിറ്റ് 40 സെക്കൻഡുള്ള വിഡിയോയിൽ വ്യക്തമാണ്. ഇതില്‍ റെഡ് ക്രസന്റ് ലോഗോ ഉള്‍പ്പടെ കാണാനാകുന്നുമുണ്ട്.

പരുക്കേറ്റവരെ സഹായിക്കാനായിരുന്നു ഇവർ പോയത്. ഓറഞ്ച് യൂണിഫോമണിഞ്ഞ് വാഹനത്തില്‍ നിന്ന് ഇറങ്ങിയ 3 ആരോഗ്യപ്രവർത്തകര്‍ വഴിയിൽ കിടക്കുന്ന ആംബുലൻസിനുനേരെ നടന്നു നീങ്ങുമ്പോഴാണ് ഒരു പ്രകോപനവുമില്ലാതെ വെടിവെച്ചത്. ഒപ്പമുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകന്‍ വെടിയേറ്റു വീണതോടെ ഫോണിൽ വീഡിയോ എടുത്തയാള്‍ ഭയചകിതനായി പ്രാർഥിക്കുന്നത് വിഡിയോയില്‍ വ്യക്തമായി കേൾക്കാം. ‘അമ്മേ, എന്നോട് ക്ഷമിക്കൂ, പരുക്കേറ്റവരെ സഹായിക്കാനുള്ള വഴിയാണ് ഞാൻ സ്വീകരിച്ചത്’ എന്നാണ് കരഞ്ഞുകൊണ്ട് അയാള്‍ പറഞ്ഞുകൊണ്ടിരുന്നത്. വിഡിയോ അവസാനിക്കും മുൻപേ കരച്ചിലോടെ അയാളുടെ സ്വരം മുറിഞ്ഞുപോവുകയാണ്. 

കൂട്ടക്കൊലയ്ക്ക് ശേഷം, മൃതദേഹങ്ങൾ സഹിതം വാഹനങ്ങൾ ബുൾഡോസർ ഉപയോഗിച്ച് കുഴിയിലിട്ടു മൂടുകയായിരുന്നു ഇസ്രയേൽ സൈന്യം. ഒരാഴ്ചയ്ക്കുശേഷം കൊല്ലപ്പെട്ട രക്ഷാപ്രവർത്തകന്റെ പോക്കറ്റിൽ നിന്നാണ് 6 മിനിട്ടില്‍ അധികമുള്ള വിഡിയോ ദൃശ്യങ്ങളടങ്ങളടിയ ഫോൺ കണ്ടെടുത്തതെന്ന് പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി വൈസ് പ്രസിഡന്റ് മർവാൻ ജിലാനി പറഞ്ഞു. പലസ്തീൻ അംബാസഡർ യുഎൻ രക്ഷാസമിതിക്കു ഈ വിഡിയോ നൽകിയെന്നാണ് വിവരം. ഇസ്രയേൽ സൈന്യത്തിന്റെ ക്രൂരത വെളിവാക്കുന്ന ഈ വിഡിയോ പുറത്ത് വിട്ടത് വാർത്താ ഏജൻസിയായ അസോഷ്യേറ്റ് പ്രസാണ്.  

ENGLISH SUMMARY:

Video footage appears to contradict Israeli account of Gaza medic killings