husband-attack

ഹൈദരാബാദിൽ ഗർഭിണിയായ ഭാര്യക്ക് നേരെ ഭർത്താവിന്റെ ക്രൂരത. രാത്രി നടുറോഡിൽ വെച്ച് വയറിൽ ചവിട്ടുകയും സിമന്റ് കട്ട കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. ഹൈദരാബാദ് സ്വദേശിനി ശബാന പർവീണിനാണ് ഭർത്താവ് മുഹമ്മദ്‌ ബർസത്തിൽ നിന്ന് ക്രൂര പീഡനം നേരിടേണ്ടി വന്നത്,  തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ ഭാര്യ ഗച്ചിബൗളി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. അച്ഛനമ്മമാർ ഉള്ള വീട്ടിൽ നിന്ന് മാറി താമസിക്കേണ്ടി വന്നത് ശബാന കാരണമാണ് എന്ന് ബർസാത് ആരോപിക്കുമായിരുന്നു. ഇതാണ് വഴക്കിന് കാരണമായത്. നാല് മാസം ഗർഭിണിയാണ് ശബാന. ഇവർക്ക് വയ്യാതെ ആയതിനെ തുടർന്ന് മാർച്ച്‌ 29-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിൽ 1ന് രാത്രി ഇവരെ ഡിസ്ചാർജ് ചെയ്തു.  മടങ്ങുന്ന വഴിക്ക് ഇവർ തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് വഴിയിൽ വെച്ച് ബർസാത് ശബാനയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. 

ENGLISH SUMMARY:

In a shocking incident in Hyderabad, a pregnant woman named Shabana Parveen was brutally assaulted by her husband, Muhammad Barsa. On the night of April 1, an argument led to a violent attack where Barsa kicked Shabana in the stomach and hit her head with a cement block. The assault left Shabana with severe head injuries, and she was rushed to the Gachibowli hospital for emergency care. The couple, who had a love marriage in October, had been facing marital issues, with Barsa accusing Shabana of causing them to move out of her parents' house. Shabana, four months pregnant, had been hospitalized earlier on March 29 and discharged on April 1, only to face the brutal attack on her way home.