ഇന്ന് അംബേദ്കർ ജയന്തി. വെല്ലുവിളികള്‍ക്കിടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുമ്പോഴും ജനാധിപത്യ, മതനിരപേക്ഷ രാഷ്ട്രമായി നമ്മള്‍ നിലനില്‍ക്കുന്നതിന് കാരണം ഡോ. ബി.ആർ. അംബേദ്കറുടെ ദീര്‍ഘവീക്ഷണമാണ്. അംബേദ്കറിന്‍റെ കഥകളുടെ മൂകസാക്ഷിയായി നിലകൊള്ളുകയാണ് ഇന്‍ഡോറിനടുത്തെ പഴയ വീട്
അടിസ്ഥാന വർഗത്തിന്‍റെ മിശിഹ ഡോ. ഭിംറാവു രാംജി അംബേദ്കർ ഇടതുകൈയിൽ ഭരണഘടനയേന്തി, വലതു കൈയിലെ ചൂണ്ടുവിരൽ ചൂണ്ടി രാജ്യത്തിന് വഴികാട്ടുന്നു
മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് 38 കിലോമീറ്റർ അകലെ, മൗവ് കണ്ടോൺമെന്റിലാണ് അംബേദ്കറുടെ ജന്മഗ്യഹം . പിതാവ് ബ്രിട്ടീഷ് ആർമിയിലായിരുന്നതിനാൽ എത്തിപ്പെട്ടതാണിവിടെ.
മാർബിളിൽ രണ്ട് നിലകളിലായുള്ള സ്മാരകം.. പടികൾക്കിരുവശവും ആനയുടെ ചെറുരൂപങ്ങള്‍. ബുദ്ധമതത്തിൽ ശക്തിയുടെയും ജ്ഞാനത്തിന്റെയും ശാന്തതയുടെയും സ്ഥിരതയുടെയുംപ്രതീകമാണ് ആന. ഉള്ളിലെ വരാന്തയിൽ ഉടനീളം ജീവിത ചിത്രങ്ങൾ.. നീറി അനുഭവിച്ച് കടന്നുപോയ അസ്പൃശ്യതയുടെയും ജാതി വിവേചനത്തി്റെയും വേദനകള്‍ ഉള്‍ക്കൊണ്ട് ഒരു മനുഷ്യനുമത് ഉണ്ടാകാതിരിക്കാന്‍ എല്ലാവരും തുല്യരാണെന്നും സാംസ്കാരിക വൈവിധ്യത്തെ വേര്‍തിരിവുകളില്ലാതെ പരിഗണിക്കണമെന്നും ഭരണ ഘടനയില്‍ എഴുതി ചേര്‍ത്ത ധിഷണാശാലി.
ജാതീയതയുടെയും സമുദായത്തിന്റെയും കെട്ടുപാടുകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് പേര്‍ക്ക് അംബേദ്കര്‍ മാര്‍ഗ ദീപമാണ്. മുന്നോട്ടുപോക്കിനും പോരാട്ട വീര്യത്തിനും ഊർജമായി നിധിപോലെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു അംബേദ്കറുടെ ചിതാഭസ്മം.
എല്ലാം തകിടം മറിക്കപ്പെടുന്ന ഇക്കാലത്ത് അവകാശങ്ങഴും സ്വാഭിമാനവും ഉറപ്പാക്കാനും ജനാധിപത്യമൂല്യങ്ങളില്‍ സമൂഹത്തെ നയിക്കാനും സാമൂഹിക നീതി, സമത്വം, മാനവികത എന്നിവയിലൂന്നിയ അംബേദ്കര്‍ ആശങ്ങള് മുറുകെ പിടിച്ചെ മതിയാകു.