ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലിന്റെ റോഡിലൂടെയുള്ള പതിവ് കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച വിവരം പൊലീസ് അറിയിച്ചത് രാത്രി വൈകി. ഐപിഎൽ മത്സരം കാരണമാണ് അനുമതി നൽകാത്തതെന്ന് ഫോണിലൂടെ അറിയിച്ചു. വിവരം മുൻകൂട്ടി അറിയിച്ചിരുന്നേൽ കോടതിയിൽ പോയേനെ എന്നും ഡല്‍ഹി അതിരൂപത കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് മനോരമ ന്യൂസിനോട് പറഞ്ഞു.
ട്രാഫിക്, സുരക്ഷ, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ ഉന്നയിച്ച് കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച വിവരം ഡൽഹി പൊലീസ് സേക്രഡ് ഹാർട്ട് കത്തീഡ്രലിനെ അറിയിക്കുന്നത് ശനിയാഴ്ച രാത്രി ഒൻപത് മണിക്കാണ്. ഇന്നലെ, അതായത് ഓശാന ഞായറാഴ്ച നടത്തേണ്ട കുരിശിന്റെ വഴിക്ക് അനുമതിയില്ലെന്ന വിവരം രാത്രി വൈകി അറിഞ്ഞതിനാൽ തുടർനീക്കങ്ങൾക്ക് അതിരൂപതയ്ക്ക് സാവകാശം ലഭിച്ചതുമില്ല. ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരം നടക്കുന്നതിനാൽ സ്റ്റേഡിയത്തിന്റെ പരിസരത്ത് കൂടെയുള്ള കുരിശിന്റെ വഴിക്ക് അനുമതി നൽകില്ലെന്ന്,,, പൊലീസ് ഫോണിലൂടെ അറിയിച്ചെന്ന് ഡല്‍ഹി അതിരൂപത കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് എ.സി.മൈക്കിൾ മനോരമ ന്യൂസിനോട് പറഞ്ഞു.
അനുമതി നിഷേധിച്ച വിവരം മുൻകൂട്ടി അറിയിച്ചിരുന്നേൽ കോടതിയിൽ പോയേനെ എന്നും കാത്തലിക് അസോസിയേഷൻ
കുരിശിന്റെ വഴിക്ക് പൊലീസ് അനുമതി നിഷേധിച്ചതിൽ കോൺഗ്രസും സിപിഎമ്മും അടക്കം പ്രതിപക്ഷ പാർട്ടികൾ കേന്ദ്രസർക്കാരിനെതിരെയും ഡൽഹി പൊലീസിനെതിരെയും ശക്തമായ വിമർശനവുമായി രംഗത്തുണ്ട്. സുരക്ഷാ കാരണങ്ങളാൽ എല്ലാ മതവിഭാഗങ്ങളുടെയും ചടങ്ങുകൾക്ക് അനുമതി നിഷേധിച്ചിട്ടുണ്ട് എന്നാണ് ബിജെപിയുടെ വാദം.