operation-brahma

TOPICS COVERED

ഭൂകമ്പം തകര്‍ത്ത മ്യാന്‍മറിലേക്ക് ഓപ്പറേഷന്‍ ‘ബ്രഹ്മ’ എന്ന രക്ഷാദൗത്യം പ്രഖ്യാപിച്ചാണ് ഇന്ത്യ സഹായ ഹസ്തം നീട്ടിയത്. നാവികസേനയുടെ കപ്പലുകളിലും വ്യോമസേനയുടെ ചരക്കുവിമാനങ്ങളിലുമാണ് ഇന്ത്യ ദുരിതാശ്വാസ സാമഗ്രികള്‍ മ്യാന്‍മറിലെത്തിച്ചത്. കഴിഞ്ഞമാസം 29നാണ് മ്യാന്‍മറിലേക്കുള്ള ആദ്യസഹായം ലോക്ക് ഹീഡ് മാര്‍ട്ടിന്‍റെ സി – 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം വഴി എത്തിച്ചത്. ഈ വിമാനത്തിനുനേരെയാണ് ആദ്യം സൈബര്‍ ആക്രമണമുണ്ടായത്. ‘ജിപിഎസ് സ്പൂഫിങ്’ സ്ഥിരീകരിച്ചതോടെ പൈലറ്റുമാര്‍ പകരം സംവിധാനങ്ങളെ ആശ്രയിച്ചു. സുരക്ഷാ ആശങ്ക ഉയര്‍ത്തിയ സംഭവത്തില്‍ പ്രതിരോധമന്ത്രാലയം അന്വേഷണം ആരംഭിച്ചു.

വ്യോമസേനയുടെ ആറ് ചരക്കുവിമാനങ്ങളില്‍ ഫീല്‍ഡ് ആശുപത്രികള്‍, മരുന്നുകള്‍, രക്ഷാ ഉപകരണങ്ങള്‍ എന്നിവയാണ് ഇന്ത്യ, മ്യാന്‍മറിലേക്ക് അടിയന്തര സഹായമായി എത്തിച്ചത്. മ്യാന്‍മര്‍ വ്യോമാതിര്‍ത്തിയില്‍ ആയിരിക്കുമ്പോലാണ് സി - 130 ജെ ഹെര്‍ക്കുലീസ് വിമാനത്തിന്‍റെ പൈലറ്റുമാര്‍ ‘ജിപിഎസ് സ്പൂഫിങ്’ നടന്ന വിവരം മനസ്സിലാക്കുന്നത്. സൈബര്‍ ആക്രമണം ഉറപ്പിച്ചതോടെ ‘ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സിസ്റ്റം’ വഴിയാണ്, പൈലറ്റുമാര്‍ ഗതി മനസ്സിലാക്കിയത്. സി - 130 ജെ ഹെര്‍ക്കുലീസ് മാത്രമല്ല, ബോയിങ്ങിന്‍റെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനവും ഇന്ത്യ മ്യാന്‍മറിലേക്ക് അയച്ചിരുന്നു. ‘ജിപിഎസ് സ്പൂഫിങ്ങി’ല്‍ വ്യോമസേനയോ പ്രതിരോധമന്ത്രാലയമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യ മ്യാന്‍മറിലേക്ക് അയച്ച ആറ് വിമാനവും സൈബര്‍ ആക്രമണത്തിന് വിധേയമായോ എന്നും വ്യക്തതയില്ല.

brahma

വ്യാജമായ ജിപിഎസ് സിഗ്നലുകള്‍ ഉപയോഗിച്ച് ഒരു ഉപകരണത്തെ തെറ്റായ ലൊക്കേഷനിലേക്ക് വഴി തിരിച്ചുവിടുകയാണ് ജിപിഎസ് സ്പൂഫിങ്ങിലൂടെ ചെയ്യുന്നത്. ഹാക്കര്‍മാര്‍ വ്യാജ ജിപിഎസ് സിഗ്നലുകള്‍ പുറത്തിറക്കി യഥാര്‍ഥ ജിപിഎസ് സിഗ്നലുകള്‍ മാറ്റി സ്ഥാപിക്കുന്ന ഒരു മാര്‍ഗമാണിത്.

ENGLISH SUMMARY:

Myanmar earthquake 2025, GPS spoofing in Myanmar, earthquake rescue GPS error, cyber attack during disaster, GPS signal interference, Myanmar disaster rescue, GPS spoofing explained, Myanmar earthquake news, rescue mission technology issues, spoofing during relief operations