ഡല്‍ഹിയില്‍ റോഡിലൂടെയുള്ള കുരിശിന്റെ വഴിക്ക് പൊലീസ് അനുമതി നിഷേധിക്കുന്നത് തുടര്‍ച്ചയായ രണ്ടാംവര്‍ഷം. ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ പ്രതിഷേധം കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാലാണ് കഴിഞ്ഞവര്‍ഷവും റോഡിലൂടെയുള്ള കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചത്. പള്ളിയുടെ കോംപൗണ്ടിലൂടെ കുരിശിന്റെ വഴി നടത്തിയതുമില്ല.
എന്നാല്‍, കഴിഞ്ഞവർഷം കുരിശിന്റെ വഴി നടത്തിയെന്നാണ് ഇടവക വികാരി ഫാ. ഫ്രാൻസിസ് സ്വാമിനാഥൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഓശാന ഞായറാഴ്ചത്തെ, റോഡിലൂടെയുള്ള കുരിശിന്റെ വഴിക് അനുമതി നിഷേധിച്ചതില്‍ പൊലീസ് കമ്മിഷണറെ അതിരൂപത കാത്തലിക് അസോസിയേഷൻ നേരിട്ട് കാണും. ആവശ്യമെങ്കിൽ റൂട്ട് മാറ്റത്തിനടക്കം തയാറാണെന്ന് കമ്മിഷണറെ അറിയിക്കും.
ഡൽഹിയിൽ ഐപിഎൽ മത്സരം നടക്കുന്നതിനാലാണ് ഇന്നലെ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതെന്ന് പൊലീസ് ഫോണിലൂടെ അറിയിച്ചെന്നും കാത്തലിക് അസോസിയേഷൻ വ്യക്തമാക്കി.