വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാധ്‌രയെ ഇഡി ചോദ്യം ചെയ്യുന്നു. ഹരിയാനയിലെ ശിഖോപൂർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 51 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നു എന്നാണ് ഇഡി കണ്ടെത്തൽ. പുതിയ FIR രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ.ഇ ഡി നടപടി രാഷ്ട്രീയ വേട്ടയാടലാണെന്നും ശ്രദ്ധ തിരിക്കലാണെന്നുമാണ് റോബർട്ട് വാധ്രയുടെ പ്രതികരണം.
ഒരിടവേളയ്ക്കുശേഷം റോബർട്ട് വാധ് രക്കുമേൽ നടപടി ശക്തമാക്കുകയാണ് ഇഡി. 2008 ൽ ഹരിയാനയിൽ 7.5 കോടിക്ക് 3.5 ഏക്കർ ഭൂമി വാങ്ങുകയും അത് 58 കോടിക്ക് DLF ന് മറിച്ച് വിൽക്കുകയും ചെയ്തതിലൂടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നു എന്നാണ് കേസ്. 51 കോടിയുടെ കള്ളപ്പണം ഇടപാട് നടന്നു എന്നാണ് ഇഡി കണ്ടെത്തൽ.
ഇതിൻറെ അടിസ്ഥാനത്തിലാണ് പുതിയ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് രേഖകൾ പല ഘട്ടങ്ങളിലായി സമർപ്പിച്ചതാണെന്നും ഇഡി നടപടി രാഷ്ട്രീയ വേട്ടയാടൽണെന്നും വാധ്‌ര
ഹരിയാന, ബിക്കാനീർ , ലണ്ടൻ എന്നിവിടങ്ങളിലെ ഭൂമി ഇടപാട് സംബന്ധിച്ച് നിരവധി കേസുകൾ വധ്‌രക്ക് എതിരെയുണ്ട്. നേരത്തെ 11 തവണയായി 70 മണിക്കൂറിൽ അധികം ഇ ഡി വധ്‌രയെ ചോദ്യം ചെയ്തിട്ടുണ്ട്. വധ്‌രയെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി വലിയ സുരക്ഷാക്രമീകരണങ്ങളാണ് ഇ ഡി ആസ്ഥാനത്തിന് പുറത്തൊരുക്കിയിട്ടുള്ളത്.