ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് തിരിച്ചടി. വിചാരണക്കോടതി പുറപ്പെടുവിച്ച ജാമ്യ ഉത്തരവിന്‍റെ പ്രാബല്യം തടഞ്ഞ ഡല്‍ഹി ഹൈക്കോടതി, ഇക്കാര്യത്തില്‍ ഇന്നുതന്നെ വിശദവാദം കേള്‍ക്കാന്‍ തീരുമാനിച്ചു. വിചാരണക്കോടതിയില്‍ വിശദമായ വാദമുന്നയിക്കാന്‍ അനുവദിച്ചില്ലെന്നും മതിയായ സമയം നല്‍കിയില്ലെന്നും ഇഡി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. മതിയായ സമയം നല്‍കുമെന്ന് ഹൈക്കോടതി പറഞ്ഞു. ഇതോടെ കേജ്‍രിവാളിന്‍റെ മോചനം നീളും. ഇഡിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തീര്‍പ്പുവരെ കേജ്‍രിവാളിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകില്ല.