മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് വിചാരണ കോടതി ജാമ്യം നല്‍കിയ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. ജാമ്യം നല്‍കിയത് ചോദ്യംചെയ്ത് ഇഡി നൽകിയ അപ്പീലിലാണ് വിധി. ഉത്തരവിലെ ചില നിരീക്ഷണങ്ങള്‍ ശരിയല്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി PMLA–45ാം വകുപ്പ് നിര്‍ദേശിക്കുന്ന ഇരട്ട വ്യവസ്ഥ പാലിച്ചോ എന്ന സംശയവും പ്രകടിപ്പിച്ചു. ഇതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ജയിലില്‍ തുടരും. കേസുമായി കേജ്‌രിവാളിന് നേരിട്ടുള്ള ബന്ധം നിരത്താൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിചാരണക്കോടതി കേജ്‍രിവാളിന് ജാമ്യം അനുവദിച്ചത്. എന്നാൽ ഇഡി ഹൈക്കോടതിയിൽ അപ്പീൽ പോവുകയായിരുന്നു.