നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡല്‍ഹിയില്‍ വീണ്ടും മദ്യനയ അഴിമതിക്കേസ് ചര്‍ച്ചയാക്കി ബിജെപി. കേജ‌്‌രിവാളിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയതിലൂടെ ആം ആദ്മി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാനാണ് നീക്കം. പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമായി ഡല്‍ഹി നിലനിര്‍ത്താനാണ് ആപ്പിന്‍റെ ശ്രമം. 60 കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയെക്കുറിച്ചാണ്. ഇങ്ങനെ പത്തില്‍പരം പ്രഖ്യാപനങ്ങളാണ് കേജ‌്‌രിവാള്‍ കഴിഞ്ഞദിവസങ്ങളില്‍ നടത്തിയത്.
മദ്യനയ അഴിമതിക്കേസിലെ വിചാരണയ്ക്ക് ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെ കേജ‌്‌രിവാള്‍ ഉടന്‍ ഇ.ഡിയുടെ തുടര്‍നടപടികള്‍ നേരിടേണ്ടിവരും. തിരഞ്ഞെടുപ്പടുത്തിരിക്കെ ആം ആദ്മിക്കിത് തലവേദയാകും. 10 വര്‍ഷം ഒന്നുചെയ്യാത്ത കേജ‌്‌രിവാള്‍ ഇപ്പോള്‍ തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പദ്ധതികള്‍ അനുകരിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.
ജനങ്ങളുടെ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് വിചാരണാനുമതിയെക്കുറിച്ച് ആപ്പ് പ്രതികരിക്കുന്നു. ഫെബ്രുവരിയിലാണ് ഡൽഹിയിലെ തിരഞ്ഞെടുപ്പ്.