ഇന്ത്യ സഖ്യത്തിന്റെ ശക്തിയില്‍ ആശങ്കയില്ലെന്നും അമേഠിയിൽ സ്മൃതി ഇറാനി ഭൂരിപക്ഷം വർധിപ്പിക്കുമെന്നും ബിജെപി. അതേ സമയം താൻ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥൻ മാത്രമല്ല, താഴെത്തട്ടിൽ നിന്ന് വളർന്നു വന്ന പ്രവർത്തകൻ കൂടിയാണെന്നും വ്യക്തി ബന്ധങ്ങൾ കരുത്താണെന്നും കോൺഗ്രസ് സ്ഥാനാർഥി കെ.എൽ ശർമ അവകാശപ്പെട്ടു.
അമേഠിയിൽ രാഹുൽ ഗാന്ധി താമസിച്ചിരുന്ന വീട്ടിൽ ഇപ്പോൾ താമസിക്കുന്നത് 20 വർഷത്തിന് ശേഷം നെഹ്റു കുടുംബത്തിന് പുറത്തു നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായ കെ.എൽ ശർമയാണ്. വിഐപി സുരക്ഷയുടെ കെട്ടുപാടുകളില്ലാത പ്രവർത്തകർ വീട്ടിൽ വന്നും പോയുമിരുന്നു. മതിലിനിപുറത്തുള്ള കോൺഗ്രസ് ഓഫീസിലെത്തിയ ശർമ പ്രാദേശിക നേതാക്കളുമായി പ്രചാരണ കാര്യങ്ങൾ ചർച്ച ചെയ്തു. മാധ്യമങ്ങളുടെ ചോദ്യത്തിന് വളരെ ചുരുങ്ങിയ വാക്കുകളിൽ മാത്രം ഉത്തരം.
ഗാന്ധി കുടുംബം മാറി നിന്ന് അമേഠിയിലെ മൽസരം അപ്രസക്തമാക്കി എന്ന വാദത്തെ പുച്ഛിച്ചു തള്ളി ബിജെപി നേതാക്കൾ. കോൺഗ്രസ് താഴെത്തട്ടിൽ ഒരു പ്രവർത്തനവും നടത്തിയിട്ടില്ലെന്ന് അമേഠിയിലെ ബിജെപി നേതാക്കൾ .Sot 2 മൂന്നു തവണ മാത്രം കോൺഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെട്ടിട്ടുള്ള മണ്ഡലത്തിൽ ഇരു കൂട്ടർക്കും ഇത് അഭിമാന പോരാട്ടം