അയോധ്യ ഉയര്‍ത്തി കോൺഗ്രസിനെ ആക്രമിക്കുന്ന ബിജെപിയെ, ദേശീയ വക്താവ് സംബിത് പത്രയുടെ പ്രസ്താവന കൊണ്ട് നേരിട്ട് കോൺഗ്രസ്. ഭഗവാൻ ജഗന്നാഥൻ പ്രധാനമന്ത്രിയുടെ ഭക്തനാണെന്ന പ്രസ്താവന മുഴുവൻ ഹിന്ദു ദൈവങ്ങളെയും അപമാനിക്കുന്നതാണെന്നാണ് കോൺഗ്രസ് വിമര്‍ശിച്ചു . പ്രധാനമന്ത്രി രാജ്യത്തോട് മാപ്പു പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അപകടം മുന്നിൽകണ്ട് സംബിത് പത്ര മാപ്പ് പറഞ്ഞങ്കിലും വിവാദം കത്തിക്കുകയാണ് കോൺഗ്രസ്.
ഒഡീഷയില്‍ എല്ലാം തുടങ്ങുന്നത് പുരി ജഗന്നാഥനെ വണങ്ങിയാണ്. ആ ഭഗവാന്‍ ജഗന്നാഥന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനാണെന്ന് സംപിത് പത്ര പറഞ്ഞതാണ് ബി ജെ പിക്ക് തിരിച്ചടിയായത്. ഭുവനേശ്വറിൽ ഒഡിഷ സംസ്‌കാരത്തെ കുറിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു സംപിത് പത്രയുടെ പഞ്ച് ഡയലോഗ്. ഇത് ബിജെപിക്ക് ഊരാകുടുക്കായി . ഭക്തര്‍ പ്രതിഷേധം ഉയർത്തിതോടെ കോണ്‍ഗ്രസും പ്രതിപക്ഷപാര്‍ട്ടികളും ഏറ്റെടുത്തു. മോദി ഭക്തിയാൽ നേതാക്കൾ ബോധമില്ലാത്തവരാകുന്നു എന്നും നാക്കു പിഴയെന്ന് പറഞ്ഞ് ലഘൂകരിക്കുന്നത് എങ്ങിനെ എന്നും സുപ്രിയ ശ്രീനേത്.
സംപിത് പത്രയെ പുറത്താക്കി മോദി മാപ്പ് പറയണമെന്ന് പവൻ ഖേര. വിവാദം കത്തിയതോടെ പുരി ബി.ജെ.പി സ്ഥാനാർഥി കൂടിയായ സംബിത് പത്ര മാപ്പ് പറഞ്ഞു. പ്രശ്നം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ പരമാവധി ആളിക്കത്തിക്കുകയാണ് പ്രതിപക്ഷം.