അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു വോട്ട് ചെയ്ത ശേഷം (ഫയല്‍ ചിത്രം ANI)

അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു വോട്ട് ചെയ്ത ശേഷം (ഫയല്‍ ചിത്രം ANI)

  • അരുണാചല്‍ പ്രദേശില്‍ ആകെ 60 സീറ്റുകള്‍
  • സിക്കിമില്‍ 32 സീറ്റുകള്‍
  • കരുത്തുകാട്ടാന്‍ പ്രാദേശിക പാര്‍ട്ടികള്‍

ലോക്സഭ തിരഞ്ഞെടുപ്പ് വിധി മറ്റന്നാൾ വരാനിരിക്കെ അരുണാചൽ, സിക്കിം സംസ്ഥാനങ്ങളുടെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണൽ  ആരംഭിച്ചു.പോസ്റ്റല്‍ വോട്ടുകളാണ് എണ്ണി തുടങ്ങിയത്. അരുണാചലിലെ അറുപത് സീറ്റുകളില്‍ 18 ഇടത്ത് ബി.ജെ.പിയും ഒരിടത്ത് മറ്റുള്ളവരുമാണ് നിലവില്‍ ലീഡ് െചയ്യുന്നത്. സിക്കിമിലെ 32 സീറ്റുകളില്‍  നാലിടത്ത് സിക്കിം ക്രാന്തികാരി മോര്‍ച്ചയും ഒരിടത്ത് വീതം എസ്.ഡി.എഫും മറ്റുള്ളവരും ലീഡ് ചെയ്യുന്നു. ഇരു സംസ്ഥാനങ്ങളിലും ഏപ്രിൽ 19നാണ് വോട്ടെടുപ്പ് നടന്നത്. 

 

നിലവിൽ ബിജെപി ഭരിക്കുന്ന അരുണാചലിൽ മുഖ്യമന്ത്രി പേമാ ഖണ്ഡുവടക്കം 10 സീറ്റുകളിൽ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസ്‌ കേവലം 19 സീറ്റുകളിലാണ് മൽസരിച്ചത്. എന്‍.പി.പി, എന്‍.സി.പി എന്നീ പാർട്ടികളും മൽസര രംഗത്തുണ്ട്. പ്രാദേശിക പാർട്ടികൾക്ക്‌ വലിയ സ്വാധീനമുള്ള സിക്കിമിൽ, സിക്കിം ക്രാന്തികാരി മോർച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിൽ നേർക്കുനേർ പോരാട്ടത്തിലാണ്. നിലവിൽ ക്രാന്തികാരി മോർച്ചയ്ക്കാണ് സംസ്ഥാന ഭരണം. കോൺഗ്രസും ബിജെപിയും സ്ഥാനാർഥികളെ നിർത്തിയിരുന്നു. 

Assembly Polls:

Counting begins in Arunachal Pradesh and Sikkim. Early trends show BJP ahead in 18 seats in AP and SKM 4 in Sikkim.