rahul-exit-poll
  • 'ഇന്ത്യ സഖ്യം 295 സീറ്റിന് മുകളില്‍ നേടും'
  • ഇന്ത്യ സഖ്യം ജനങ്ങളെ വിശ്വസിക്കുന്നുവെന്ന് കെ.സി
  • 'വോട്ടെണ്ണലിന് സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെടും'

തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ എക്സിറ്റ് പോളെന്ന പേരില്‍ പുറത്ത് വന്നത് 'മോദി പോളെ'ന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യ സഖ്യം 295 സീറ്റിന് മുകളില്‍ നേടുമെന്നും ബി.ജെ.പി രൂപകല്‍പന ചെയ്ത എക്സിറ്റ് പോളുകളെ തള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യം എക്സിറ്റ് പോളുകളെ അല്ല ജനങ്ങളെയാണ് വിശ്വസിക്കുന്നതെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. എക്സില്‍ പോളില്‍ കണ്ട ഫലമാണ് വരുന്നതെങ്കില്‍ തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും അവിശ്വസനീയമായ എക്സിറ്റ് പോളുകളാണ് പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലൊരു അന്തരീക്ഷം തിരഞ്ഞെടുപ്പിന്‍റെ ഒരുഘട്ടത്തിലും ഉണ്ടായിട്ടില്ലെന്നും കെ.സി. കൂട്ടിച്ചേര്‍ത്തു. വോട്ടെണ്ണല്‍ ദിനത്തില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി നേതാക്കള്‍ ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ കാണും. 

 
ENGLISH SUMMARY:

It is not exit poll, it is Modi media poll. It is his fantasy poll, says Rahul Gandhi. he said while speaking to reporters day after exit polls predicted historic win for NDA