ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തിരിച്ചടിക്ക് ശേഷം മൗനം വെടിഞ്ഞ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് 300 സീറ്റ് പ്രവചിച്ച തന്‍റെ പ്രവചനം തെറ്റാണെന്ന് സമ്മതിച്ച പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന്‍റെയോ രാഹുല്‍ ഗാന്ധിയുടെയോ വിജയമായി ഇതിനെ കാണാനാകില്ലെന്നും വ്യക്തമാക്കി. മോദിക്കെതിരായായ വികാരം, ബിജെപി വോട്ട് വിഹിതം എന്നിവയില്‍ തന്‍റെ പ്രവചനം ശരിയാണെന്ന വാദമാണ് പ്രശാന്ത് കിഷോര്‍ പറഞ്ഞത്.
ദേശിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോര്‍ ഇക്കാര്യം പറഞ്ഞത്. ഞങ്ങളുടേതില്‍ 20 ശതമാനം മാത്രമാണ് തെറ്റുള്ളത്. 300 സീറ്റാണ് ബിജെപിക്ക് പ്രവചിച്ചത്. എന്നാല്‍ 240 തില്‍ അവര്‍ നിന്നു. അതേസമയം സംഖ്യ തെറ്റായി പോയെങ്കിലും വോട്ടരമാരുടെ മനസളക്കുന്നതില്‍ തങ്ങള്‍ കൃത്യമാണെന്നുമായിരുന്നു പ്രശാന്ത് കിഷോറിന്‍റെ വാദം. ബിജെപിക്ക് വോട്ട് വിഹിതം നിലനിർത്താൻ കഴിഞ്ഞുവെന്നും മൊത്തം വോട്ടിന്‍റെ 36 ശതമാനം വിഹിതം നേടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം കോണ്‍ഗ്രസിന്‍റേത് ചരിത്രത്തിലെ മൂന്നാമത്തെ മോശം പ്രകടനമാണെന്നാണ് പ്രശാന്ത് കിഷോറിന്‍റെ അഭിപ്രായം. രാഹുലിന്‍റെയോ കോണ്‍ഗ്രസിന്റെയോ തിരിച്ചുവരവായി ഇതിനെ കാണരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'നിലവിലെ ഫലം സൂചിപ്പിക്കുന്നത് അവർക്ക് അവസരമുണ്ടെങ്കിലും വലിയ തിരിച്ചുവരവില്ല എന്നാണ്', പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ദീര്‍ഘകാലത്തില്‍ ബിജെപിക്കാണ് സാധ്യതയെന്നാണ് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കുന്നത്. അടുത്ത 20-30 വര്‍ഷത്തേക്ക് ബിജെപി തന്നെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന ശക്തിയെന്നാണ് വാദം. അതേസമയം, ഇനിയുള്ള തിരഞ്ഞെടുപ്പില്‍ സീറ്റെണ്ണം പറഞ്ഞുള്ള പ്രവചനങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.