ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ തോല്‍വി പഠിക്കണമെന്ന് സി.പി.എം പൊളിറ്റ്ബ്യുറോ. കേരളത്തിലെ സാഹചര്യം ഗുരുതരമാണ്. പാര്‍ട്ടിക്കെതിരായ വികാരം താഴേത്തട്ടില്‍ മനസിലാകാത്തത് എന്തുകൊണ്ടാണെന്നും പി.ബിയില്‍ വിമര്‍ശനം ഉയര്‍ന്നു. ബി.ജെ.പിയുടെ വളര്‍ച്ച പാര്‍ട്ടിക്ക് തിരിച്ചറിയാന്‍ കഴിയാതെ വന്നതെന്താണെന്നും ചോദ്യം ഉയര്‍ന്നു. തുടര്‍ച്ചയായ തിരിച്ചടി എന്തെന്ന് പഠിക്കണമെന്നും പി.ബി. വിലയിരുത്തി.