വാരാണസി ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചിരുന്നെങ്കിൽ നരേന്ദ്ര മോദി രണ്ടോ മൂന്നോ ലക്ഷം വോട്ടിനു തോൽക്കുമായിരുന്നെന്ന് രാഹുൽ ഗാന്ധി. റായ്ബറേലി മണ്ഡലം സന്ദർശിക്കുമ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.
‘അഹങ്കാരം കൊണ്ടല്ല ഞാൻ ഇതു പറയുന്നത്. മോദിയുടെ രാഷ്ട്രീയത്തിൽ സന്തുഷ്ടരല്ലെന്ന് ജനങ്ങൾ സന്ദേശം നൽകിയ സാഹചര്യത്തിലാണ് ഇതു പറയുന്നത്. വെറുപ്പിനും അക്രമത്തിനുമെതിരെ നിലകൊള്ളുന്നു എന്ന സന്ദേശമാണ് ജനം നൽകിയത്’ രാഹുൽ പറഞ്ഞു.