പതിനെട്ടാം ലോക്സ്ഭയുടെ ആദ്യസമ്മേളനം ഇന്ന് തുടങ്ങുമ്പോള്‍ എന്താണ് നമ്മുടെ നിയനിര്‍മാണ സഭാംഗങ്ങളുടെ ജീവിത പശ്ചാത്തലം എന്ന് നോക്കാം. കൃഷിക്കാരുടെ സഭയാണ് പുതിയ ലോക്സഭ. അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും കൃഷിയാണ് ഉപജീവനമാര്‍ഗമായി കാണിച്ചിരിക്കുന്നത്. ഡോക്ടര്‍മാരും സിനിമാ താരങ്ങളുമടങ്ങുന്ന സഭയില്‍ വിദ്യാസമ്പന്നരുടെ എണ്ണവും ഇക്കുറി കൂടുതലാണ്.
തിരഞ്ഞെടുക്കപ്പെട്ട 148 ലോക്സഭാംഗങ്ങള്‍ കൃഷിയാണ് തങ്ങളുടെ ഉപജീവനമാര്‍ഗമായി രേഖപ്പെടുത്തിയിരിക്കുന്നത്. പതിമൂന്നു പേര്‍ സ്വയം കര്‍ഷകരെന്ന് പറയുന്നു. ബിസിനസ് പശ്ചാത്തലമുള്ളവര്‍ 76 പേര്‍. 58 പേര്‍ മുഴുവന്‍സമയ പൊതുപ്രവര്‍ത്തകരാണ്. കേരളത്തില്‍ നിന്നുള്ള കൂടുതല്‍പ്പേരും ഈ ഗണത്തിലാണ്. 35 അഭിഭാഷകരും ഒരു മുന്‍ ഹൈക്കോടതി ജഡ്ജിയും തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഏഴ് ഡോക്ടര്‍മാരും നാല് എന്‍ജിനിയര്‍മാരും ഉള്‍പ്പെടുന്ന സഭയില്‍ സിനിമ മേഖലയില്‍ നിന്ന് സുരേഷ് ഗോപിയും കങ്കണ റണൗട്ടും രവി കിഷനുമടക്കം നിരവധി പേരുണ്ട്. 316 പേര്‍ക്ക് ബിരുദമോ ബിരുദാനന്തബിരുമോ ഉണ്ട്. പത്താം ക്ലാസ് പൂര്‍ത്തിയാകാത്ത നാലു പേരും പതിനെട്ടാം ലോക്സഭയില്‍ അംഗങ്ങളാണ്. ഡിഎംകെയിലെ ടി.ആര്‍ ബാലുവാണ് ഏറ്റവും പ്രായംകൂടിയ അംഗം. 83 വയസാണ് അദ്ദേഹത്തിന്. 25 വയസുള്ള സമാജ്വാദി പാര്‍ട്ടി അംഗം പുഷ്പേന്ദ്ര സരോജാണ് സഭയിലെ ബേബി.