Prime Minister Narendra Modi

TOPICS COVERED

ഇനിയും 20 വര്‍ഷം ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണത്തിന്റെ മൂന്നിലൊന്ന് കാലമേ പൂര്‍ത്തിയായുള്ളൂവെന്നും മോദി ‘മൂന്നിലൊന്ന് പ്രധാനമന്ത്രി’യെന്ന ആരോപണത്തിന് മറുപടിയായി മോദി വ്യക്തമാക്കി. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.  മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം രാജ്യസഭ വിട്ടിറങ്ങി. 

എന്‍.ഡി.എയുടെ വിജയത്തെ ‘ബ്ലാക്ക് ഔട്ട്’ ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം . അടുത്ത അഞ്ചുവര്‍ഷം ദാരിദ്ര്യത്തിന് എതിരായ പോരാട്ടമായിരിക്കും. നുണ പറഞ്ഞവര്‍ക്ക് സത്യത്തെ അഭിമുഖീകരിക്കാന്‍ പേടി. 

ഇറങ്ങിപ്പോയതിലൂടെ പ്രതിപക്ഷം ഭരണഘടനയെ അപമാനിച്ചു. സര്‍ക്കാരിന് വഴിവളിച്ചം നല്‍കുന്നത് ഭരണഘടനയാണ്. ഭരണഘടന പവിത്രമായ ഒന്ന്, അത് സര്‍ക്കാരിന് പ്രചോദനമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

PM Modi takes 'remote control' dig at Sonia Gandhi, opposition MPs walk out