vijay-tamilnadu-politics

TOPICS COVERED

ലോക്സഭ തിരഞ്ഞെടുപ്പ് ഫലവും അതിന്റെ അലകളും ഒതുങ്ങി. ഇനി തമിഴ്നാട് രാഷ്ട്രീയം ഉറ്റുനോക്കുന്നത് 2026 നിയസഭ തിരഞ്ഞെടുപ്പിലേക്കാണ്.  പൊളിറ്റിക്കല്‍ മാസ് എന്‍ട്രിക്ക്  വിജയ് തിരഞ്ഞെടുത്തിരിക്കുന്നത് തിരുച്ചിറപ്പള്ളിയാണ്. ഇവിടെയാണ്  തമിഴക വെട്രി കഴകത്തിന്റെ ആദ്യ സ്റ്റേറ്റ് കോണ്‍ഫറന്‍സ് നടക്കുക. 

മധുര, തിരുനെല്‍വേലി, കോയമ്പത്തൂര്‍, നാഗപട്ടണം എന്നിവിടങ്ങളും പരിഗണിച്ചിരുന്നെങ്കിലും അവസാനം തിരുച്ചിറപ്പള്ളിക്ക് നറുക്ക് വീഴുകയായിരുന്നു. സെപ്തംബറിലോ നവംബര്‍ അവസാനമോ ആകും മീറ്റിങ് നടക്കുകയെന്നാണ് സൂചന. പാര്‍ട്ടി പതാകയും അന്ന്  വിജയ്  പുറത്തിറക്കും. മഞ്ഞയും കുങ്കുമ നിറവും ചേര്‍ന്ന പതാകയാകുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ ആശയം വ്യക്തമാക്കുന്ന രീതിയിലുള്ള പതാകയാകും ഇതെന്നാണ് സൂചന. 

സ്റ്റേറ്റ് കോണ്‍ഫറന്‍സിന് ശേഷം മേഖലാ  യോഗങ്ങളും പിന്നീട് പൊതു യോഗങ്ങളും നടത്താനും തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് കുറഞ്ഞത് 100 അസംബ്ലി മണ്ഡലങ്ങളിലെങ്കിലും പദയാത്ര നടത്തിയേക്കും. ഫെബ്രുവരിയില്‍ ഓണ്‍ലൈനായി 48 ലക്ഷത്തോളം പേരാണ് പാര്‍ട്ടിയില്‍ അംഗങ്ങളായത്. സ്റ്റേറ്റ് കോണ്‍ഫറന്‍സ് കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലെത്തുമെന്നാണ് നിഗമനം.

ENGLISH SUMMARY:

Tamilaga Vettri Kazhagam