image:AFP

വികസിതഭാരതം ലക്ഷ്യംവച്ചുള്ള ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി പാര്‍ലമെന്‍റില്‍ ക്രിയാത്മക ചര്‍ച്ച പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്തെ ഭിന്നത മറക്കാമെന്നും ഇനി 2029ല്‍ രാഷ്ട്രീയമായി പോരാടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, പാർലമെന്‍റിന്‍റെ  ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി. ലോക്സഭയും രാജ്യസഭയും ചേരുകയാണ്. സാമ്പത്തിക സർവെ റിപ്പോർട്ട് ധനമന്ത്രി നിർമല സീതാരാമൻ മേശപ്പുറത്തു വയ്ക്കും. നാളെയാണ് ബജറ്റ് അവതരണം. ധനമന്ത്രി നിർമല സീതാരാമന്‍റെ ഏഴാമത് ബജറ്റ് ആണിത്. ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ സഭയുടെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷം സഹകരിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. 

ENGLISH SUMMARY:

The union budget 2024 will set the direction of our new journey for next five years and set strong foundation for vikasit bharat, says PM Modi