കർണാടകയിലെ കോൺഗ്രസ് സർക്കാരിന് വൻ തിരിച്ചടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട്  ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി.  മൈസൂരു അർബൻ ഡെവലപ്മെന്റ്  അതോറിറ്റി (മൂഡ)യുടെ ഭൂമി വിതരണം ചെയ്തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷിക്കാനാണ് ഗവര്‍ണര്‍ താവര്‍ ചന്ദ് ഗലോട്ട് അനുമതി നല്‍കിയത് ക്രമവിരുദ്ധമായി മൂഡയുടെ ഭൂമി സിദ്ധരാമയ്യയുടെ  ഭാര്യ പാർവതിക്ക് അനുവദിച്ചു എന്നാണ് പരാതി. പൊതുപ്രവർത്തകരായ പ്രദീപ്‌ കുമാർ, ടി.ജെ. എബ്രഹാം എന്നിവർ നൽകിയ പരാതികളിൽ ആണ് നടപടി.

കാർഷിക ഭൂമി ഏറ്റെടുത്തു വികസിപ്പിക്കുന്ന മൂഡയുടെ പദ്ധതിയുടെ മറവിൽ പാർവതിയുടെ കാര്ഷിക ഭൂമി ഏറ്റെടുത്ത് വിലകൂടിയ വാണിജ്യ ഭൂമി നൽകിയെന്നാണ്  ആരോപണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയോട്  ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരുന്നെങ്കിലും നോട്ടീസ് സര്‍ക്കാര്‍ തള്ളുകയായിരുന്നു. നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് വൈകിട്ട് മന്ത്രിസഭായോഗം ചേരും.

ENGLISH SUMMARY:

Siddaramaiah to be prosecuted in Mysuru land scam case after Governor's nod