champai-soren-01

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ചംപയ് സോറന്‍ ബി.ജെ.പിയിലേക്കെന്ന് സൂചന. മൂന്ന് എം.എല്‍.എമാര്‍ക്കൊപ്പം സോറന്‍ ഡല്‍ഹിയില്‍ എത്തിയെന്നാണ് അറിയുന്നത്.  ചംപയ് സോറന്‍റെ 'എക്സ്' അക്കൗണ്ടില്‍ നിന്ന് ജെ.എം.എം നീക്കി. ഏതാനും ദിവസമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടക്കം മുതിര്‍ന്ന ബി.ജെ.പി. നേതാക്കളുമായി ചംപയ് സോറന്‍ ചര്‍ച്ച നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. 

 

ഇന്നലെ കൊല്‍ക്കത്തയില്‍ എത്തിയ സോറന്‍ ബി.ജെ.പി. നേതാവ് സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തി. ഹേമന്ത് സോറന്‍ അഴിമതിക്കേസില്‍ അറസ്റ്റിലായതോടെയാണ് ചംപയ് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായത്. നാലുമാസത്തിന് ശേഷം ജാമ്യം ലഭിച്ചതോടെ ചംപയ് സോറന് സ്ഥാനമൊഴിയേണ്ടിയും വന്നു. ഇതില്‍ സോറന്‍ അതൃപ്തിയിലായിരുന്നു. 

ENGLISH SUMMARY:

Champai Soren to join BJP? Mysterious Delhi trip fuels rumours