ആദ്യഘട്ട നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കാനിരിക്കെയും ജമ്മു കശ്മീരില്‍ സഖ്യ ചര്‍ച്ചകള്‍ സജീവമാക്കി പിഡിപി. മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളെ പിന്തുണച്ചാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി വ്യക്തമാക്കി.
നിയമസഭ തിരഞ്ഞെടുപ്പില്‍ നാഷനല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ് സഖ്യത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന് പിഡിപി. എന്നാല്‍ ഉറപ്പുകള്‍ പാലിക്കുമെന്ന് വ്യക്തത വരുത്തിയാല്‍ കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പിന് മുന്‍പോ ശേഷമോ പിന്തുണയ്ക്കാമെന്ന് പാര്‍ട്ടി അധ്യക്ഷ മെഹബൂബ മുഫ്തി. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കും, ഇന്ത്യ–പാക്കിസ്ഥാന്‍ നയതന്ത്രബന്ധം ഊഷ്മളമാക്കാന്‍ ശ്രമിക്കും എന്നീ വാഗ്ദാനങ്ങളുമായാണ്് പിഡിപി പ്രകടന പത്രിക പുറത്തിറക്കിയത്. കശ്മീരി പണ്ഡിറ്റുകള്‍ക്ക് കശ്മീര്‍ താഴ്‌വരയില്‍ സുരക്ഷിതമായ ജീവിതവും പ്രത്യേക പാര്‍പ്പിട പദ്ധതിയും പിഡിപി ഉറപ്പുനല്‍കുന്നുണ്ട്.
2014ല്‍ ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ പിഡിപി 28 സീറ്റുകളിലാണ് വിജയിച്ചത്. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ പിഡിപി ഇത്തവണ വലിയ വിജയ പ്രതീക്ഷയിലല്ല. ലോക്സഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും സഖ്യത്തിലും പിഡിപി ഒറ്റയ്ക്കുമാണ് മല്‍സരിച്ചത്.