TOPICS COVERED

ബി.ജെ.പി. അംഗത്വവിതരണ ക്യാംപെയ്ന് തുടക്കമായി. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തുനടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മിസ്ഡ് കോളിലൂടെ അംഗത്വമെടുത്തു. ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയും കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. 

ആറുവര്‍ഷത്തിനുശേഷം ബി.ജെ.പിയുടെ അംഗത്വവിതരണത്തിന് തുടക്കം. പ്രധാനമന്ത്രിക്കു പിന്നാലെ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും അംഗത്വമെടുത്തു. 

പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. തലമുറകളുടെ ത്യാഗമാണ് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കു പിന്നിലെന്നും ഒട്ടേറെ വെല്ലുവിളികള്‍ അഥിജീവിച്ചാണ് പാര്‍ട്ടി വളര്‍ന്നതെന്നും പ്രധാനമന്ത്രി. 

ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി മുന്‍പ് ഭരണത്തില്‍ ഇരുന്നവര്‍ക്കെതിരെ ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അന്നത്തെ പല ഭരണാധികാരികളും ഇന്ന് ജയിലില്‍ കയറിയിറങ്ങുകയാണെന്നും പ്രതിപക്ഷത്തെ ഉന്നമിട്ട് മോദി.

ആശയങ്ങളില്‍ അധിഷ്ഠിതമായാണ് ബി.ജെ.പി. പ്രവര്‍ത്തിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. നല്ല സമൂഹത്തെയും രാജ്യത്തെയും സൃഷ്ടിക്കുകയാണ് രാഷ്ട്രീയത്തിന്റെ ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്തെ ചടങ്ങില്‍ നൂറുകണക്കിന് പ്രവര്‍ത്തകരും പങ്കെടുത്തു

ENGLISH SUMMARY:

BJP Membership distribution campaign has started