PTI06_05_2023_000066A
  • രാഹുല്‍ ഗാന്ധി ഈമാസം 8 മുതല്‍ 10 വരെ അമേരിക്കയില്‍
  • പ്രതിപക്ഷനേതാവായ ശേഷമുള്ള ആദ്യ സന്ദര്‍ശനം

രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനുള്ള എല്ലാ ഗുണങ്ങളുമുണ്ടെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിത്രോദ. പിതാവ് രാജീവ് ഗാന്ധിയെക്കാള്‍ ബുദ്ധിശാലിയും തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ കഴിവുള്ളയാളുമാണ് രാഹുല്‍. എന്നാല്‍ ഇരുവരും ഇന്ത്യ എന്ന ആശയത്തിന്റെയും ജനാധിപത്യത്തിന്റെയും കാവലാളായാണ് പ്രവര്‍ത്തിച്ചത്. രാഹുല്‍ ആലോചിച്ച് തീരുമാനങ്ങളെടുക്കും. രാജീവ് പെട്ടെന്ന് കാര്യങ്ങള്‍ നടപ്പാക്കും. ജനങ്ങളുടെ ഭാവിയെക്കുറിച്ച് ഒരുപോലെ ആശങ്കപ്പെടുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതില്‍ ഇരുവര്‍ക്കും ഒരേ മനസ്സായിരുന്നുവെന്നും പിത്രോദ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

PTI1_11_2019_000018A

രാഹുല്‍ ഗാന്ധി ഈമാസം 8 മുതല്‍ 10 വരെ അമേരിക്കയില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശങ്ങള്‍. രാഹുല്‍ ഗാന്ധി വിദേശത്തുപോയി ഇന്ത്യയെ വിമര്‍ശിക്കുന്നുവെന്ന ബിജെപി ആരോപണം പിത്രോദ തള്ളി. ആശയവിനിമയത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ സ്വദേശമോ വിദേശമോ എന്ന വേര്‍തിരിവില്ല. എവിടെയിരുന്നു പറഞ്ഞാലും ലോകം മുഴുവന്‍ തല്‍സമയം കേള്‍ക്കും. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനെ രാജ്യത്തിനെതിരായ വിമര്‍ശനമായി വ്യാഖ്യാനിക്കുന്ന രീതി വിലപ്പോവില്ല. സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

‘പ്രതിച്ഛായ തകര്‍ക്കാന്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ബിജെപി നടത്തിയ ശ്രമങ്ങളെ രാഹുല്‍ ഗാന്ധി അതിജീവിച്ചത് അല്‍ഭുതമാണ്. രാവും പകലും ഇടതടവില്ലാതെ വ്യക്തിപരമായും കുടുംബത്തിനുനേരെയും മുന്‍ഗാമികള്‍ക്കെതിരെയും പാര്‍ട്ടിക്കെതിരെയും ആസൂത്രിത ആക്രമണം ഉണ്ടായിട്ടും രാഹുല്‍ പിടിച്ചുനിന്നു’. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ അതിന് കഴിയുമായിരുന്നോയെന്ന് സംശയമാണെന്നും സാം പിത്രോദ പറഞ്ഞു. രണ്ട് ഭാരത് ജോഡോ യാത്രകളാണ് രാഹുല്‍ ഗാന്ധി യഥാര്‍ഥത്തില്‍ ആരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

PTI05_31_2023_000062B

പ്രതിപക്ഷനേതാവായശേഷം രാഹുല്‍ ഗാന്ധി നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണ് ഈയാഴ്ചത്തേത്. വാഷിങ്ടണില്‍ ഇക്കുറിയും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തുമെന്ന് സാം പിത്രോദ അറിയിച്ചു. നാഷണല്‍ പ്രസ് ക്ലബിലാണ് പരിപാടി. ജോര്‍ജ്ടൗണ്‍, ടെക്സസ് സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികളുമായും ഇന്ത്യന്‍ വംശജരുമായും ആശയവിനിമയവും സംഘടിപ്പിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Rahul Gandhi is more intellectual and more of a strategist as compared with his father Rajiv Gandhi, says long-time Gandhi family confidant Sam Pitroda, describing both leaders as "custodians of the idea of India". In an interview with PTI, Pitroda also asserted that Leader of Opposition in the Lok Sabha Rahul Gandhi has all the qualities of a future prime minister. Pitroda, the chairman of the Indian Overseas Congress, dismissed as "bogus" the BJP's attack on Rahul Gandhi in the past over his remarks critical of the government during his visits abroad. Rahul Gandhi will visit the US from September 8-10 during which he will hold numerous interactions in Washington DC and Dallas, including at the University of Georgetown and the University of Texas.