ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി. ആസ്ഥാനത്ത് ഇരുവര്‍ക്കും പാര്‍ട്ടി അംഗത്വം നല്‍കി. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നീക്കം. കെ.സി.വേണുഗോപാൽ, പവൻ ഖേര , ദീപക് ബാബറിയ എന്നിവർ ചടങ്ങില്‍ സന്നഹിതിരായിരുന്നു. കോണ്‍ഗ്രസിന് അഭിമാനദിമെന്നും എന്നും ഗുസ്തി താരങ്ങള്‍‌ക്ക് ഒപ്പം നിന്നെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. 

പിന്തുണച്ച എല്ലാവർക്കും നന്ദി വിനേഷ് ഫോഗട്ട് നന്ദിപറഞ്ഞു.‌‌‌സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കും. പിന്നോട്ട് പോകില്ല. പോരാട്ടം തുടരുമെന്നും വിനേഷ് പറഞ്ഞു. കോൺഗ്രസ് പാർട്ടി സ്ത്രീകൾക്ക് ഒപ്പമാണെന്നും  ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും വിനേഷ് പറഞ്ഞു. 

രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിനേഷ് ഫോഗട്ട് റെയില്‍വേയിലെ ഉദ്യോഗം ഇന്ന് രാജിവച്ചിരുന്നു. വിനേഷും ബജ്റംഗ് പൂനിയയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ വസതിയിലെത്തി കണ്ടിരുന്നു.  ഹരിയാനയിലെ ബലാലി സ്വദേശിയായ വിനേഷ് ഫോഗട്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ ദിവസം വിനേഷ് ഗാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

അതേസമയം, വിനേഷ് ഫോഗട്ടിന്‍റെ കോണ്‍ഗ്രസ് പ്രവേശത്തില്‍ ഗുസ്തി താരങ്ങള്‍ക്കിടയില്‍ ഭിന്നതയെന്ന് സൂചന. വിനേഷിന്‍റെയും ബജ്റംഗ് പൂനിയയുടെയും തീരുമാനം വ്യക്തിപരമെന്ന് സാക്ഷി മാലിക്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന് തെറ്റായ ദിശ നല്‍കരുത്. തനിക്കും പാര്‍ട്ടികളില്‍‌ നിന്ന് വാഗ്ദാനങ്ങള്‍ വന്നു, തുടങ്ങിവച്ച പോരാട്ടം പൂര്‍ത്തിയാക്കുമെന്ന് സാക്ഷിമാലിക് പറഞ്ഞു.

ENGLISH SUMMARY:

Wrestlers Vinesh Phogat, Bajrang Punia join Congress ahead of Haryana polls