An elderly voter shows her finger marked with indelible ink after casting votes during the first phase of Jammu and Kashmir Assembly elections, in Kishtwar district,

An elderly voter shows her finger marked with indelible ink after casting votes during the first phase of Jammu and Kashmir Assembly elections, in Kishtwar district,

ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ മികച്ച പോളിങ്. പിഡിപിയും നാഷണൽ കോൺഫറൻസും തമ്മിലാണ് ഈ ഘട്ടത്തിൽ പ്രധാനമൽസരം. കശ്മീർ താഴ് വരയിലെ പതിനാറും ജമ്മുവിലെ എട്ടും മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്.

മുൻ പിഡിപി ശക്തികേന്ദ്രങ്ങളും ഭീകരർക്ക് ഒളിത്താവളമൊരുക്കുന്നതിന് കുപ്രസിദ്ധിയാർജിച്ച പ്രദേശങ്ങളുമായ ദക്ഷിണ കശ്മീരാണ് ആദ്യഘട്ടത്തിലെ പ്രധാന പോരാട്ട മേഖല. ഏഴു മണിക്ക് പോളിങ് ആരംഭിച്ചപ്പോൾ മുതൽ ബൂത്തുകളിൽ നീണ്ട നിര രൂപപ്പെട്ടു. കുൽഗാം, ഷോപിയാൻ, അനന്ത് നഗ്, പുൽവാമ തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം പോളിങ് ബൂത്തുകൾക്ക്  സൈന്യവും അർധസൈനിക വിഭാഗങ്ങളും കർശന കാവലൊരുക്കി.

പ്രത്യേക പദവി റദ്ദാക്കലും സംസ്ഥാന പദവി പുനസ്ഥാപിക്കലുമാണ് രാഷ്ട്രീയ പാർട്ടികൾ ഉയർത്തുന്ന വിഷയങ്ങൾ. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് മുഖ്യമെന്ന് സാധാരണക്കാർ. ആദ്യഘട്ടത്തിൽ നേടുന്ന സീറ്റുകൾ മെഹബുബ മുഫ്തിയുടെ പിഡിപിയുടെ രാഷ്ട്രീയ ഭാവി നിർണയിക്കും.

ENGLISH SUMMARY:

Jammu Kashmir Assembly Elections 2024; First phase votine is underway.