Security personnel stand guard at a polling station ahead of the 1st phase of Jammu and Kashmir Assembly elections, at Pampore area in Pulwama district of South Kashmir,

ജമ്മു കശ്മീരിൽ ആദ്യഘട്ട പോളിങ് ആരംഭിച്ചു. 24 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് ബൂത്തുകള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കശ്മീർ താഴ്്വരയിലെ പതിനാറും ജമ്മുവിലെ എട്ടും മണ്ഡലങ്ങളാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. വാശിയേറിയ പോരാട്ടം നടക്കുന്ന ദക്ഷിണ കശ്മീരിലെ കുൽഗാം, പുൽവാമ, ഷോപിയാൻ, അനന്ത് നാഗ് തുടങ്ങിയ ഇടങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. 

പത്തു വർഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കശ്മീറിന്‍റെ രാഷ്ട്രീയ ദിശ നിർണയിക്കും. സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, പിഡിപിയുടെ ഇൽത്തിജ മുഫ്തി , എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിർ തുടങ്ങിയവരാണ് പ്രമുഖ സ്ഥാനാർഥികൾ. കർശന സുരക്ഷയാണ് പോളിങ് ബൂത്തുകൾക്ക് ഒരുക്കിയിട്ടുള്ളത്. 

വോട്ടു ചെയ്യാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണം. ചെറുപ്പക്കാരും കന്നി വോട്ടർമാരും വോട്ട് പാഴാക്കരുതെന്നും മോദി എക്സില്‍ കുറിച്ചു.

ENGLISH SUMMARY:

Jammu and Kashmir Assembly elections 2024 Live Updates: Phase 1 voting today; 219 candidates in fray for 24 seats