ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുമ്പോള്‍ ആശങ്കകളും ശക്തമാണ്. നിയമപരവും രാഷ്ട്രീയവുമായി കാരണങ്ങള്‍ ഇതിനുണ്ട്. നിയമഭേദഗതികളും അനിവാര്യമാണ്. ഒരു രാജ്യംഒരു തിരഞ്ഞെടുപ്പിനായി വിഭാവനം ചെയ്യുന്ന മാറ്റങ്ങളും അവയുടെ പ്രായോഗികകതയും നോക്കാം.
ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്നും തുടര്‍ന്ന് 100 ദിവസത്തിനകം തദ്ദേശ തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് റാംനാഥ് കോവിന്ദ് സമിതി ശുപാര്‍ശ. ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ പ്രതിസന്ധികള്‍ പലതാണ്.
1. കാലാവധി പൂര്‍ത്തിയാകാത്ത നിയമസഭകള്‍ പിരിച്ചുവിടേണ്ടിവരും. ഇത് ഭരണഘടനാ ലംഘനമാവും. ഭരണഘടനയനുസരിച്ച് ലോക്സഭയ്ക്കും നിയമസഭകള്‍ക്കും തദ്ദേശ ഭരണകൂടങ്ങള്‍ക്കും അഞ്ചുവര്‍ഷമാണ് കാലാവധി.
2. ജനങ്ങള്‍ തിരഞ്ഞെടുത്ത നിയമസഭ പിരിച്ചുവിടുന്നത് സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്നതിന് തുല്യമാണ്.
3. തിരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ അല്ലെങ്കില്‍ അവിശ്വാസപ്രമേയത്തിലൂടെയോ മറ്റോ ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ എന്തുചെയ്യും?
4. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ച് മല്‍സരിക്കാന്‍ സാധിക്കാതെ വരും
5. ദേശീയ നേതാക്കള്‍ക്ക് എല്ലായിടത്തും ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെവരും
ഇതിന് റാംനാഥ് കോവിന്ദ് സമിതി പ്രതിവിധികള്‍ നിര്‍ദേശിക്കുന്നുണ്ട്. നിയമഭേദഗതികളാണ് പ്രധാനം
1. ലോക്സഭയുടെ കാലാവധിയില്‍ മാറ്റംവരുത്താന്‍ ആര്‍ട്ടിക്കിള്‍ 83 ഭേദഗതിചെയ്യണം
2. നിയമസഭകളുടെ കാലാവധിയില്‍ മാറ്റം വരുത്താന്‍ ആര്‍ട്ടിക്കിള്‍ 172 ലും മാറ്റം വരുത്തണം. ഇതിന് നിയമസഭകളുടെ കൂടി അംഗീകാരം വേണ്ടിവരും
3. തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി മാറ്റാന്‍ ആര്‍ട്ടിക്കിള്‍ 325 ഭേദഗതി ചെയ്യണം
4. കേന്ദ്രഭരണ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് ഭേഗദതിക്കും നിയമഭേഗദതി അനിവാര്യം
5. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരിക്കുകയോ ഭൂരിപക്ഷം നഷ്ടപ്പെടുകയോ ചെയ്താല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താം. എന്നാല്‍ ഇടക്കാല സര്‍ക്കാര്‍ എന്ന നിലയിലായിരിക്കും പിന്നീടുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരിക,. ആദ്യസര്‍ഡക്കാര്‍ രൂപീകൃതമായതുമുതല്‍ അഞേ്ചുവര്‍ഷം പിന്നിടുമ്പോള്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം
6. ലോക്സഭയിലേക്കും രാജ്യസഭയിലേക്കും ഒരാള്‍ക്ക് മല്‍സരിക്കാന്‍ സാധിക്കില്ലെന്ന വിമര്‍ശനത്തിന് സമിതി നല്‍കുന്ന മറുപടി, കൂടുതല്‍ പേര്‍ക്ക് മല്‍സരിക്കാന്‍ അവസരം ലഭിക്കും എന്നതാണ്,.
ഇതിനെല്ലാം പുറമെ തിരഞ്ഞെടുപ്പുകള്‍ക്കായുള്ള ഭാരിച്ച ചെലവ് കുറയ്ക്കാനും പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ വികസനം തടസപ്പെചുന്നത് ഒഴിവാക്കാനും സാധിക്കുമെന്ന് റാംനാഥ് കോവിന്ദ് സമിതി പറയുന്നു,.