ജമ്മു കശ്മീരില്‍ സഖ്യം ഇല്ലാതെ തന്നെ ബിജെപി അധികാരത്തില്‍ വരുമെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവിന്ദർ റെയ്ന മനോരമ ന്യൂസിനോട്. നരേന്ദ്രമോദിയുടെ  നയങ്ങൾക്ക് ജനം വോട്ടു ചെയ്യും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ എല്ലാവർക്കും നീതി ഉറപ്പാക്കാന്‍ കഴിഞ്ഞെന്നും തീവ്രവാദം ഇല്ലാതായെന്നും റെയ്ന പറഞ്ഞു. ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ലെന്നും പിന്നീട് തിരുമാനിക്കുമെന്നും  സംസ്ഥാന അധ്യക്ഷൻ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

ENGLISH SUMMARY:

BJP state president Ravinder Raina said that BJP will come to power in Jammu and Kashmir without an alliance