എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ബി.ജെ.പി. ഹരിയാനയില്‍ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി നായിബ് സിങ് സൈനിയും ജമ്മു കശ്മീരില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്നയും പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് നേരത്തെ മുതല്‍ പറഞ്ഞിരുന്നുവെന്ന് ഹരിയാന പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ പ്രതികരിച്ചു.
എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും ഹരിയാനയില്‍ ബി.ജെ.പി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ വരുമെന്ന് മുഖ്യമന്ത്രി നായിബ് സിങ് സൈനി പറഞ്ഞു. പ്രചാരണം തുടങ്ങിയതുമുതല്‍ അനുകൂല തരംഗമുണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ. വാഗ്ദാനങ്ങൾ പാലിച്ചു മുന്നോട്ടുപോകും എന്നും ഹൂഡ പറഞ്ഞു.
വോട്ടെണ്ണുമ്പോള്‍ ഞെട്ടിക്കുന്ന ഫലം ആയിരിക്കും പുറത്തുവരികയെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷൻ സുശീൽ ഗുപ്ത പറഞ്ഞു. ജമ്മു കശ്മീരിലെ എക്സിറ്റ് പോള്‍ ഫലങ്ങളും അംഗീകരിക്കുന്നില്ലെന്നാണ് ബി.ജെ.പി നിലപാട്. പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന പറഞ്ഞു. എന്നാല്‍ ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മോദിയെ മാത്രം ഉയര്‍ത്തിക്കാട്ടിയായിരുന്നു ബി.ജെ.പിയുടെ പ്രചാരണമെന്നും മഹിള കോണ്‍ഗ്രസ് അധ്യക്ഷ അല്‍ക്കലാംബ പ്രതികരിച്ചു.
എല്ലാവര്‍ക്കുമായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് എന്‍ജിനീയര്‍ റഷീദ് പ്രതികരിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് സഹകരിക്കാന്‍ താല്‍പര്യമറിയിച്ചുള്ള എ.ഐ.സി.സി. നിരീക്ഷകന്‍ ചരണ്‍ജിത് ഛന്നിയുടെ ക്ഷണത്തോടാണ് പ്രതികരണം.