TOPICS COVERED

പ്രവചനങ്ങള്‍ തെറ്റിച്ച് ഹരിയാനയില്‍ മൂന്നാംതവണയും ബി.ജെ.പി. അധികാരത്തിലേക്ക്. ബി.ജെ.പി 49 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 36 സീറ്റില്‍ ഒതുങ്ങി. ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ് സഖ്യം 49 സീറ്റ് നേടി ഭറണമുറപ്പിച്ചു. സ്വതന്ത്രപദവി റദ്ദാക്കിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത തിരിച്ചടി നേരിട്ടു. പി.ഡി.പി മൂന്ന് സീറ്റില്‍ ഒതുങ്ങി

എക്സിറ്റ് പോള്‍ പ്രവചനങ്ങളും ഭരണവിരുദ്ധവികാരമെന്ന വിലയിരുത്തലും തകര്‍ത്തെറിഞ്ഞാണ് ഹരിയാനയില്‍ തുടര്‍ച്ചായയ മൂന്നാംതവണയും ബി.ജെ.പി അധികാരമുറപ്പിച്ചത്. കഴിഞ്ഞ തവണ ഭരണത്തിലേറാന്‍ ജെ.ജെ.പിയുമായി സഖ്യം വേണ്ടിവന്നെങ്കില്‍ ഇത്തവണ തനിച്ച് ഭൂരിപക്ഷം ലഭിച്ചു. ഗ്രാമ, നഗരമേഖലകളെല്ലാം ബി.ജെ.പിക്കൊപ്പം നിന്നു. 

ഹരിയാനയിലെ രണ്ടേമുക്കാല്‍ കോടി ജനങ്ങള്‍ ബി.ജെ.പി സര്‍ക്കാരിനെ വീണ്ടും തിരഞ്ഞെടുത്തുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി നായിബ് സിങ് സെയ്നി പ്രതികരിച്ചു.   കോണ്‍ഗ്രസിന് അമിത ആത്മവിശ്വാസമാണ് തിരിച്ചടിയായത്. സംസ്ഥാന നേതൃത്വത്തിലെ ഭിന്നതകളും തോല്‍വിക്ക് ആക്കംകൂട്ടി.  ആദ്യമായി നിയമസഭയില്‍ മല്‍സരിച്ച എ.എ.പിക്കും കഴിഞ്ഞ തവണ 10 സീറ്റ് നേടിയ ദുഷ്യന്ത് ചൗട്ടാലയുടെ ജെ.ജെ.പിക്കും സീറ്റൊന്നും ലഭിച്ചില്ല.  10 വര്‍ഷത്തിന് ശേഷം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ജമ്മു കശ്മീരില്‍ തൂക്കുസഭയെന്ന പ്രവചനങ്ങള്‍ തെറ്റിച്ചാണ് നാഷണല്‍ കോണ്‍ഫറന്‍സ്– കോണ്‍ഗ്രസ് സഖ്യം അധികാരം ഉറപ്പിച്ചത്. പ്രത്യേകപദവി റദ്ദാക്കിയ ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കശ്മീര്‍ മേഖലയില്‍ ബി.ജെ.പി കനത്ത തിരിച്ചടി നേരിട്ടു. ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാവുമെന്നും ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കുമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല പറഞ്ഞു കഴിഞ്ഞതവണ 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ പി.ഡി.പി ഇത്തവണ മൂന്ന് സീറ്റില്‍ ഒതുങ്ങി. എന്‍ജിനീയര്‍ റഷീദിന്‍റെ എ.ഐ.പിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. 

BJP's historic haryana hattrick: