• ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തിന് തടയിട്ട് ബി.ജെ.പി തിരിച്ചുവരവ്
  • കോണ്‍ഗ്രസിന്റെ ഭൂപീന്ദര്‍ സിങ് ഹൂഡയും വിനേഷ് ഫോഗട്ടും പിന്നില്‍
  • ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കും, ഭൂരിപക്ഷം നേടും: ഭൂപീന്ദര്‍ സിങ് ഹൂഡ

ഹരിയാനയില്‍ പിന്നോട്ട് പോയെങ്കിലും ജമ്മു കശ്മീരിലെ മുന്നേറ്റത്തില്‍ ആശ്വാസം കണ്ടെത്തി ഇന്ത്യസഖ്യം. ജമ്മു കാശ്മീരില്‍ നിലമെച്ചപ്പെടുത്തി മുന്നേറുകയാണ്, ഇന്ത്യാസഖ്യം നിലവില്‍.  ബിജെപിക്ക് മേല്‍ വ്യക്തമായ ലീഡ് സഖ്യം നേടിയിട്ടുണ്ട് . ആകെയുള്ള 90 സീറ്റുകളില്‍ 45 സീറ്റുകള്‍ക്കുമേല്‍  ഇന്ത്യാ സഖ്യം ലീഡ് നിലനിര്‍ത്തുന്നു.  ഒരുഘട്ടത്തില്‍ 12സീറ്റുകളില്‍ വരെ ലീഡ് നേടിയ കോണ്‍ഗ്രസ് പിന്നീട് പിന്നോട്ട് പോയി . പതിനഞ്ചോളം സ്വതന്ത്രരു ജമ്മു കശ്മീരില്‍ മുന്നലുണ്ട്. Also Read: കശ്മീരില്‍ സ്വതന്ത്രരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ്; അപ്രതീക്ഷിത നീക്കം.


ഹരിയാനയില്‍ ലീഡ് പിടിച്ച് ബിജെപി. ലീഡ് നിലയില്‍ കേവലഭൂരിപക്ഷമുറപ്പാക്കി ബിജെപി മുന്നേറിയതോടെ കോണ്‍ഗ്രസ് ആഘോഷം നിര്‍ത്തി. തുടക്കത്തില്‍ ലീഡ് പിടിച്ച കോണ്‍ഗ്രസ് ഹരിയാനയില്‍ ഭരണം തിരിച്ചുപിടിക്കുമെന്ന പ്രതീതിയുണര്‍ത്തി. അതോടെ കോണ്‍ഗ്രസ് ആഘോഷവുംതുടങ്ങി.

എന്നാല്‍ വോട്ടണ്ണല്‍ പകുതി പിന്നിട്ട ഘട്ടത്തില്‍ ബിജെപി ഒപ്പത്തിനൊപ്പമെത്തി. ഒരുഘട്ടത്തില്‍ നാല്‍പത്തൊന്നു സീറ്റുകില്‍ വീതം ലീഡ് നേടി കോണ്‍ഗ്രസും ബിജെപിയും ഒപ്പമായിരുന്നു. വോട്ടണ്ണല്‍ മുന്നേറിയതോടെ  കോണ്‍ഗ്രസ് മുന്നിലായിരുന്ന   8സീറ്റുകളില്‍ ബിജെപി ലീഡ് പിടിച്ചു. അതോടെ കോണ്‍ഗ്രസ് പിന്നോട്ടും പോയി. ഏഴിടങ്ങളില്‍ മറ്റുള്ളളര്‍ക്ക് നിലവില്‍ ലീഡുണ്ട്. പിന്നില്‍ പോയെങ്കിലും ഭരണം നേടാനുകമെന്ന പ്രതീക്ഷ ഇപ്പോഴും കോണ്‍ഗ്രസ് സംസ്ഥാന നേത‍ത്വത്തിനുണ്ട്. സ്വതന്ത്രരുടെ പിന്തുണയോടെ അവസാന നിമിഷം അധികാരം പിടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഹരിയാനയില്‍ ഭരണത്തിലേക്കെന്ന പ്രതീതിയുയര്‍ന്നതോടെ വന്‍ ആഘോഷമായിരുന്നു എഐസിസി ആസ്ഥാനത്ത്.  ബിജെപി ലീഡ് പിടിച്ചതോടെ പ്രവര്‍ത്തകരുടെ ആഹ്ളാദം നിരാശയ്ക്ക് വഴിമാറി. മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ്  ഹൂഡ കൂടി പിന്നില്‍പോയതോടെ എഐസിസി ആസ്ഥാനത്തുള്ള നേതാക്കളും നിശബ്ദരായി.കരുതലോടെയാണ് ബിജെപി ക്യാംപിലെ പ്രതികരണങ്ങള്‍. വോട്ടെണ്ണല്‍ കഴിയുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ  ഹരിയാനയില്‍ അധികാരം നിലിര്‍ത്തുമെന്ന്  ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി.

ENGLISH SUMMARY:

Congress-National Conference Ahead In J&K, BJP leads in Haryana Hat-Trick