TOPICS COVERED

മഹാരാഷ്ട്രയിലെ കൽവണിൽ സി.പി.എമ്മിന് കഴിഞ്ഞ തവണ കൈവിട്ടുപോയ സീറ്റ് തിരിച്ച് പിടിക്കാൻ ഇറങ്ങുകയാണ് കർഷക സമരവീഥിയിലെ മുന്നണി പോരാളിയായ ജെ.പി.ഗാവിത്. ശരദ് പവാറിന്‍റെ ഇടപെടൽ സീറ്റ് വിഭജനത്തിൽ ഇക്കുറി ഏറെ നിർണായകമായെന്ന് ഗാവിത് മനോരമ ന്യൂസിനോട് പറഞ്ഞു.

നാസിക്കിലെ മലയോര മേഖലയായ കൽവൺ മണ്ഡലം ആദിവാസി, പിന്നാക്ക വിഭാഗങ്ങൾ കൂടുതലായി ഉൾപ്പെടുന്ന ഭൂമികയാണ്. 2018ൽ മുംബൈയിലേക്ക് നടന്ന ഐതിഹാസികമായ കർഷക ലോംഗ് മാർച്ചിൻ്റെ പ്രഭവ കേന്ദ്രവും ഇവിടെ ആയിരുന്നു. സിപിഎമ്മിന് നിർണായക സ്വാധീനമുള്ള സീറ്റിൽ പക്ഷേ കഴിഞ്ഞ തവണ പാർട്ടിയെ എൻസിപി പരാജയപ്പെടുത്തി. ഇക്കുറി എൻസിപിയുടെ ക്വാട്ടയിൽ നിന്നാണ് മഹാ വികാസ് അഘാഡിയുടെ ഭാഗമായി മൽസരിക്കാൻ ശരദ് പവാർ ജെ.പി ഗാവിതിന് സീറ്റ് വിട്ടു നൽകിയത്. കഴിഞ്ഞ തവണ ദിൻഡോരി ലോക്സഭാ സീറ്റിൽ സിപിഎം പിൻമാറിയതിന്‍റെ പ്രത്യൂപകാരം കൂടിയാണിത്.  കർഷക തൊഴിലാളികൾക്ക് ഇടയിലുള്ള സ്വാധീനം തനിക്ക് ഗുണകരമാകുമെന്ന് ഗാവിത് .

എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂടുമാറിയ സിറ്റിങ് എംഎൽഎ നിതിൻ പവാറാണ് ഇത്തവണയും ഗാവിത്തിൻ്റെ എതിരാളി. കഴിഞ്ഞ തവണ സി പി എം വിജയിച്ച പാൽഘറിലെ ദഹാനുവിൻ ആകട്ടെ മുന്നണിയുടെ ഭാഗമായാണ് പാർട്ടി ഇക്കുറി മൽസരിക്കുന്നത്. എന്നാൽ സോലാപ്പൂർ സീറ്റിൽ സൗഹ്യദ മൽസരം എന്ന പേരിൽ കോൺഗ്രസും സിപിഎമ്മും പരസ്പരം ഏറ്റുമുട്ടുന്ന അപൂർവ സാഹചര്യവുമാണ്.

ENGLISH SUMMARY:

J.P. Gavit is stepping in to reclaim the seat that the CPM lost last time