ഫലമറിയാൻ മണിക്കുറുകൾ ശേഷിക്കെ പ്രതീക്ഷയോടെ ജാർഖണ്ഡിലെ മുന്നണികൾ . ഉയര്‍ന്ന പോളിങ് ശതമാനം ഗുണം ചെയ്യുമെന്നാണ് ഇന്ത്യ സഖ്യവും എൻ.ഡി.എയും ഒരു പോലെ അവകാശപ്പെടുന്നത്. ഇവിഎം ക്രമക്കേട് തടയാൻ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ സഖ്യം പ്രവർത്തകർക്ക് നിർദ്ദേശം നൽകി.

വീറും വാശിയും നിറഞ്ഞ മത്സരശേഷം ജാർഖണ്ഡ് ആർക്കൊപ്പം നിൽക്കുമെന്നറിയാൻ മണിക്കൂറുകൾ മാത്രം. എക്സിറ്റ്പോൾ ഫലങ്ങൾ പ്രകാരം മുൻതൂക്കം എൻ ഡി എക്കാണ് .  41 സീറ്റുകളാണ് കേവലപൂരിപക്ഷത്തിന് വേണ്ടത്. ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥയെ പ്രഖ്യാപിക്കാതെയാണ് തിരഞ്ഞെടുപ്പിനിറങ്ങിയത്. ജയിച്ചാല്‍ ചംപയ് സോറന്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിച്ചേക്കും. 

 ഭരണത്തുടർച്ച് ഉറപ്പാണെന്നാണ് ഇന്ത്യസഖ്യം അവകാശപ്പെടുന്നത്. ഇന്ത്യ സഖ്യം ജയിച്ചാല്‍ ഹേമന്ത് സോറന്‍ തന്നെയായിരിക്കും മുഖ്യമന്ത്രി എന്ന് നേരത്തെ  പ്രഖ്യാപിച്ചതാണ്. ഇവിഎം ക്രമക്കേട് തടയാൽ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നാണ് ജെ എം എമ്മും കോൺഗ്രസും നൽകിയിട്ടുള്ള നിർദ്ദേശം. സ്ട്രോങ്ങ് റൂമിൽ നിന്ന് ഇവി എമ്മുകൾ പുറത്തെടുക്കുന്നത് മുതൽ വോട്ടെണ്ണൽ പൂർത്തിയാകുന്നതുവരെ ശക്തമായ നിരീക്ഷണം വേണം.  ഇവിഎം ബാറ്ററി, വോട്ട് കണക്ക് തുടങ്ങിയവ സൂക്ഷ്മമായി പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾക്കായി നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Election results 2024 Maharashtra and Jharkhand